ജീവൻ രക്ഷായാത്രക്ക് വളാഞ്ചേരിയിൽ സ്വീകരണമൊരുക്കി
വളാഞ്ചേരി: റോഡപകട ബോധബൽക്കരണവുമായി സൈക്കിൾ യാത്രക്ക് വളാഞ്ചേരിയിൽ സ്വീകരണമൊരുക്കി. കുണ്ടറ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ പി. ഷാജഹാനാണ് ബോധവൽക്കരണത്തിന്റെ ഭാഗമായി ജീവൻ രക്ഷാ സൈക്കിൾ യാത്രയുമായി വളാഞ്ചേരിയിലെത്തിയത്.
2019 ഫെബ്രുവരി 10ന് കുണ്ടറയിൽ ഫിഷറീസ് മന്ത്രി മേഴ്സികുട്ടിയമ്മ ഫ്ലാഗ് ഓഫ് ചെയ്ത യാത്ര 14 ദിവസം കൊണ്ട് കേരളത്തിലെ 14 ജില്ലകളും പിന്നിട്ട് 23ന് അവസാനിക്കും. 1645 കിലോമീറ്ററാണ് ഇദ്ദേഹം സൈക്കിളിൽ കേരളമൊട്ടാകെ യാത്ര ചെയ്യുന്നത്.
ജീവൻ രക്ഷാ യാത്രയെ വളാഞ്ചേരി നടക്കാവിൽ അശുപത്രിയിൽ ഇന്ന് എആവിലെ 8 മണിക്ക് സ്വീകരിച്ചു.
വളാഞ്ചേരി മേഖല IMA പ്രസിഡണ്ടും നടക്കാവിൽ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസറുമായ ഡോ.മുഹമ്മദലി സിവിൽ പോലീസ് ഓഫീസർ ഷാജഹാന് സ്നേഹോപഹാരം നൽകി ആദരിക്കുകയും,റോഡ് സുരക്ഷാ സന്ദേശം നൽകുകയും ചെയ്തു. ഹോസ്പിറ്റൽ പബ്ലിക്ക് റിലേഷൻ ഓഫീസർ റഫീഖ് മുഖ്യ സംഘാടകനായിരുന്നു. വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here