Jewellery owners decide to purchase gold from those presenting identity cards
ജ്വല്ലറികളിലും മറ്റും സി.സി.ടി.വി സംവിധാനം നടപ്പാക്കാനും വ്യക്തമായ തിരിച്ചറിയല്‍ രേഖയുള്ള ആളുകളില്‍നിന്ന് മാത്രം സ്വര്‍ണം വാങ്ങാനുമുള്ള കാര്യങ്ങള്‍ വ്യാപാരി വ്യവസായി ഭാരവാഹികളുമായി ചര്‍ച്ച ചെയ്ത് ജനമൈത്രി സമിതി തീരുമാനമെടുക്കുമെന്ന് വളാഞ്ചേരി സി.ഐ എ.എം. സിദ്ദിഖ് പറഞ്ഞു. വളാഞ്ചേരി വെണ്ടല്ലൂരില്‍ മാര്‍ച്ച് നാലിന് വയോധികയെ വെട്ടിക്കൊന്ന് തട്ടിയെടുത്ത സ്വര്‍ണാഭരണങ്ങള്‍ അന്യസംസ്ഥാന സ്വര്‍ണാഭരണത്തൊഴിലാളി വാങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ഉരുക്കി രൂപം മാറ്റിയത് കേസ്സന്വേഷണത്തിന് പ്രയാസമായിരുന്നു. പല ജ്വല്ലറികളിലും സി.സി.ടി.വി സംവിധാനം ഇല്ലാത്തതും കളവ് മുതലുമായി വരുന്നവര്‍ക്ക് അനുകൂലമാവാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വളാഞ്ചേരി സി.ഐ എ.എം. സിദ്ദീഖ്, ജനമൈത്രി സമിതി, വ്യാപാരി വ്യവസായി യൂണിറ്റ് ഭാരവാഹികളുമായി ചര്‍ച്ച നടത്തി പുത്തന്‍സംവിധാനങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്.
Summary:Jewellery owners decide to purchase gold from those holding identity cards
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here