ജിബിൻ പ്രകാശിന് യാത്രയയപ്പ് നൽകി കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി
കുറ്റിപ്പുറം: പാക്കിസ്ഥാനിൽ വെച്ച് നടക്കാനിരിക്കുന്ന T-20 ബ്ലൈൻഡ് ക്രിക്കറ്റ് വേൾഡ് കപ്പിനുള്ള 26 അംഗ ഇന്ത്യൻ ടീമിലേക്ക് സെലക്ഷൻ ലഭിക്കുകയും ഡെൽഹിയിൽ വെച്ച് നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ യാത്ര തിരിക്കുകയും ചെയ്യുന്ന പകരനെല്ലൂർ സ്വദേശി ജിബിൻ പ്രകാശിനു കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി :ക്രിക്കറ്റ് കിറ്റുംസമ്മാനിച്ചു. ലോകക്കപ്പ് ടീമിൽ ഉൾപ്പെട്ട ഏകമലയാളിയാണു ജിബിൻ പ്രകാശൻ ഡി സി സി സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് വൈ: പ്രസിഡൻ്റുമായ പി സി എ നൂർ ഉപഹാരം നൽകി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് വിനു പുല്ലാനൂർ അദ്ധ്യക്ഷത വഹിച്ചു. കെ ടി സിദ്ധീഖ്, അഹമ്മദ് കുട്ടി ചെമ്പിക്കൽ, ഷബാബ് വക്കരത്ത്, ഹാഷിം ജമാൻ, ബെന്നി മാസ്റ്റർ, സാബാ കരീം, സക്കീർ എം സി, മുജീബ് പാഴൂർ, ഷമീർ കെ, സിദ്ധീഖ് അലി കെ, ഷിഹാബുദീൻ കെ എന്നിവർ സംസാരിച്ചു. കുറ്റിപ്പുറം പകരനെല്ലൂർ സ്വദേശി പ്രകാശന്റെയും നിഷിതയുടെയും രണ്ടാമത്തെ മകനായ ജിബിൻ നിലവിൽ തൃശൂർ കേരളവർമ്മ കോളേജിൽ ഡിഗ്രി ( ബിഎ – ഹിസ്റ്ററി) അവസാന വർഷ വിദ്യാർത്ഥിയാണു. കായിക പ്രേമിയായ മൂത്ത സഹോദരൻ ബിബിന്റെ കൂടെ ചെറുപ്രായത്തിൽ വീട്ടുമുറ്റത്തും പറമ്പിലും കളിച്ച് ക്രിക്കറ്റിന്റെ ആദ്യപാഠങ്ങൾ പഠിച്ച ജിബിൻ പിന്നീട് സ്കൂൾ-കോളേജ് പഠനകാലത്ത് പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് എത്തുകയായിരുന്നു. അനിയൻ ഷിബിൻ ചെന്നൈയിൽ ഹോട്ടൽ മാനേജ്‌മന്റ് വിദ്യാർത്ഥിയാണു. പ്രതിസന്ധികളെ അതിജീവിച്ചാണു ജിബിനു ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്. ഇല്ലായ്മകൾക്കിടയിലും കുടുംബം കൂടെ നിൽക്കുന്നതും ഇത് പോലെ നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും അധ്യാപകരുടെയും പിന്തുണയുമാണു തനിക്കുള്ള പ്രചോദനമെന്നും ജിബിൻ പ്രതികരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here