HomeNewsArtsചിത്രകാരി ദുർഗ മാലതിക്ക് പിന്തുണയുമായി മുഹമ്മദ് മുഹ്സിൻ എംഎൽഎ; വീഡിയോ കാണാം

ചിത്രകാരി ദുർഗ മാലതിക്ക് പിന്തുണയുമായി മുഹമ്മദ് മുഹ്സിൻ എംഎൽഎ; വീഡിയോ കാണാം

muhsin-durga

ചിത്രകാരി ദുർഗ മാലതിക്ക് പിന്തുണയുമായി മുഹമ്മദ് മുഹ്സിൻ എംഎൽഎ; വീഡിയോ കാണാം

പട്ടാമ്പി: കത്വ സംഭവത്തിൽ പ്രതിഷേധിച്ച് വരച്ച ചിത്രങ്ങൾ ഹിന്ദുത്വത്തെ അപമാനിച്ചു എന്ന് ആരോപിച്ച് സംഘപരിവാർ അനുഭാവികളിൽ നിന്നും വധഭീഷണി അടക്കം നേരിട്ടുകൊണ്ടിരിക്കുന്ന ചിത്രക്കാരി ദുർഗ മാലതിക്ക് പിന്തുണയുമായി പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹസിൻ. ദുർഗയുടെ വീട് സന്ദർശിച്ച എം‌എൽ‌എ എല്ലാവിധ പിന്തുണയും വാഗ്ധാനം ചെയ്തു. ഓൺ‌ലൈൻ വഴിയും അല്ലാതെയും ദുർഗയ്ക്കെതിരെ ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് എം‌എൽ‌എയുടെ സന്ദർശനം. സന്ദർശന ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്ദർശനത്തിന്റെ വീഡിയോ തന്റെ ഫേസ്‌ബുക്ക് അക്കൌണ്ടിലും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.durga-painting
കത്വയിലെ ക്ഷേത്രത്തിൽ പിഞ്ചുബാലികയെ അതിക്രൂരമാം വിധം പീഢിപ്പിക്കുകയും പിന്നീട് കൊലപ്പെടുത്തിയതിന്റെയും പശ്ചാത്തലത്തിൽ ദുർഗ വരച്ച ലിംഗം കൊണ്ട് ചിന്തിക്കുന്നവരെക്കുറിച്ചുള്ള ചിത്രങ്ങളായിരുന്നു സംഘപരിവാർ ശക്തികൾ ദുർഗ്ഗയ്ക്കെതിരെ തിരിയാൻ ആധാരമായത്. എന്നാൽ ദുർഗ വരച്ച ചിത്രങ്ങൾ ഒരുതരത്തിലും ഒരു മതത്തെയും നിന്ദിക്കുന്നതായിരുന്നില്ലെന്നും ഒരു ആരാധനാലയത്തിൽ (ഏത് ആരാധനാലയമായാലും, അത് അതത് മത വിശ്വാസികൾക്ക് പവിത്രമാണ്), ആ പവിത്രമായിട്ടുള്ള ആരാ‍ധനാലയത്തിന്റെ പ്രധാന ഭാഗത്ത് വച്ച് ഒരു പിഞ്ചു കുഞ്ഞിനെ റേപ്പ് ചെയ്ത് ക്രൂരമായി കൊലചെയ്യപ്പെടുമ്പോൾ, അതിലേറെ വലിയ മതനിന്ദ വേറെയെന്താണുള്ളതെന്ന് ചോദിച്ച മുഹ്സിൻ അതിനെതിരെയുള്ള പ്രതിഷേധമാണ് ഉയരേണ്ടതെന്ന് അഭിപ്രായപ്പെട്ടു.muhsin-durga
ഇത്തരം അക്രമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കലാകാരന്മാരെ ഭീഷണിപ്പെടുത്തി തോൽ‌പ്പിക്കാമെന്നുള്ള തീരുമാനങ്ങളെ എല്ലാ‍വരും അതിനർഹിക്കുന്ന അവജ്ഞയോടെ തള്ളികളയണമെന്ന് അദ്ദേഹം പറഞ്ഞു. ബലാത്സംഗം ഒരു രാഷ്ട്രീയ ഉപകരണമാക്കിയവർക്കെതിരെ, പ്രത്യയശാസ്ത്രപരമായ പ്രതിരോധമാണ് നമുക്ക് ആവശ്യമെന്നും അതാണ് ദുർഗ മാലതിയെപോലുള്ള ആളുകൾ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രകാരിയുടെ സൃഷ്ടികൾക്കും അവരുടെ രാഷ്ട്രീയത്തിനും താൻ പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും മുഹ്സിൻ എം‌എൽ‌എ പറഞ്ഞു.
സന്ദർശനത്തിന്റെ വീഡിയോ കാണാം


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!