കുട്ടികൾക്ക് അവധികാലം അടിച്ചു പൊളിക്കാം; കൊപ്പം സിൻഡിക്കേറ്റ് മാളിൽ ‘ജോയ്_ലാൻ്റ്’ നാളെ തുറന്നു കൊടുക്കും
കൊപ്പം : സിൻഡികേറ്റ് മാളിൽ ഒരുക്കിയിരിക്കുന്ന അതി വിപുലമായ ഗെയിംസ് സോണിന്റെ ഉത്ഘാടനം ഈ വ്യാഴാഴ്ച 04.05.2023 നു നടക്കും. വിഖ്യാത മജീഷ്യൻ പ്രൊഫ: ആർ കെ മലയത്ത് ഗെയിംസ് സോൺ കുട്ടികൾക്ക് തുറന്നു കൊടുക്കും.
വിനോദത്തിനും വിജ്ഞാനത്തിനും ഉതകുന്ന രീതിയിൽ ആണ് ഗെയിംസ് സോൺ സജ്ജമാക്കിയിരിക്കുന്നത്. കുട്ടികൾ കളിക്കുന്നതിനൊപ്പം അവർക്ക് ഭാവിയിൽ ഉപകാരപ്പെടുന്ന സോഫ്റ്റ്‌വെയർ കോഴ്‌സുകളും അധികൃതർ തയ്യാറാക്കി വെച്ചിട്ടുണ്ട്. കോഡിങ്, AI തുടങ്ങിയ പുതിയ ശാസ്ത്രശാഖകൾ കുട്ടികൾക്ക് പരിചയപ്പെടാനാവും.
ഉത്ഘാടനത്തോട് അനുബന്ധിച്ചു അമേരിക്കയിൽ നിന്നുള്ള മജീഷ്യൻ രാകിൻ നയിക്കുന്ന മൈൻഡ് ഗെയിമും അന്നേ ദിവസം നടക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here