കെ റെയിൽവിരുദ്ധ ജനകീയസമരസമിതിയുടെ സമരജാഥയ്ക്ക് സ്വീകരണം നൽകി
കുറ്റിപ്പുറം : ‘കെ റെയിൽ വേണ്ട കേരളംവേണം’ എന്ന മുദ്രാവാക്യവുമായി മാർച്ച് ഒന്നിന് കാസർകോട് നിന്നാരംഭിച്ച കെ റെയിൽവിരുദ്ധ ജനകീയസമരസമിതിയുടെ സമരജാഥയ്ക്ക് സ്വീകരണം നൽകി. സംസ്ഥാന സമിതിയംഗം മിനി. കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
ജില്ലാ കൺവീനർ പി.കെ. പ്രഭാഷ് അധ്യക്ഷനായി. സംസ്ഥാന രക്ഷാധികാരി എം. ഷാജർഖാൻ, ഡോ.എസ്. അലീന, ജാഥാ ക്യാപ്റ്റൻ എം.പി. ബാബുരാജ്, വൈസ് ക്യാപ്റ്റൻ എസ്. രാജീവൻ, മൻസൂർ തുടങ്ങിയവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here