HomeNewsInaugurationകാടാമ്പുഴ ദേവസ്വം ഡയാലിസിസ് സെന്റർ മുഖ്യമന്ത്രി ഇന്ന് നാടിന്‌ സമർപ്പിക്കും

കാടാമ്പുഴ ദേവസ്വം ഡയാലിസിസ് സെന്റർ മുഖ്യമന്ത്രി ഇന്ന് നാടിന്‌ സമർപ്പിക്കും

kadampuzha-temple-hospital

കാടാമ്പുഴ ദേവസ്വം ഡയാലിസിസ് സെന്റർ മുഖ്യമന്ത്രി ഇന്ന് നാടിന്‌ സമർപ്പിക്കും

കാടാമ്പുഴ: രോഗംകൊണ്ട് പൊറുതിമുട്ടുന്നവർക്ക് കരുണയുടെ പ്രസാദവുമായി ഇതാ ഒരു ശ്രീകോവിൽ. ധർമപദ്ധതികളുടെ ഭാഗമായി കാടാമ്പുഴ ദേവസ്വം നിർമിച്ച ചാരിറ്റബിൾ ഹോസ്പിറ്റൽ ആൻഡ് ഡയാലിസിസ് സെന്ററാണ് കരുണകൊണ്ട് ഇനി അനുഗ്രഹംചൊരിയുക. കേന്ദ്രം ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്‌ സമർപ്പിക്കുമ്പോൾ നിർധനരായ ഒട്ടേറെ വൃക്കരോഗികൾക്കത് ദൈവികമായ തലോടലാകും. ഒരു ദേവസ്വത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുതന്നെ ആദ്യമായാണ് സൗജന്യ ഡയാലിസിസ് സെൻറർ.
kadampuzha-temple
‘മാനവസേവ മാധവ സേവ’ എന്ന സന്ദേശമുയർത്തി കാടാമ്പുഴ ദേവസ്വം വർഷങ്ങളായി തുടരുന്ന കാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമാണ് പുതിയ ഡയാലിസിസ് കേന്ദ്രവും ആശുപത്രിയും. 1988 മുതൽ പ്രവർത്തിക്കുന്ന ധർമാശുപത്രിയുടെ തുടർച്ചയായാണ് നിർധനരായ വൃക്കരോഗബാധിതർക്ക് പ്രയോജനപ്പെടുന്ന സൗജന്യചികിത്സാകേന്ദ്രം ആരംഭിക്കുന്നത്. ഭാവിയിൽ നെഫ്രോളജി വിഭാഗത്തിന് പ്രാധാന്യംനൽകുന്ന ആശുപത്രിയും ഗവേഷണകേന്ദ്രവുമായി കേന്ദ്രത്തെ മാറ്റിയെടുക്കുകയാണു ലക്ഷ്യം.
kadampuzha-temple-hospital
വൃക്കയുടെ രൂപത്തിൽ പണിത 10,000 ചതുരശ്രയടിയിലുള്ള കെട്ടിടത്തിലാണ് കേന്ദ്രം പ്രവർത്തിക്കുക. 25 ഡയാലിസിസ് യന്ത്രങ്ങൾ ഇവിടെയുണ്ടാകും. പത്തു ഡയാലിസിസ് യന്ത്രങ്ങൾ സജ്ജമായി. പത്തുകോടി രൂപയാണ് ആദ്യഘട്ടത്തിനു ചെലവായത്. ചൊവ്വാഴ്ച രാവിലെ 11.30-ന് ഡയാലിസിസ് സെന്റർ പരിസരത്തുനടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ ടി. ബിനേഷ് കുമാർ പദ്ധതി വിശദീകരിക്കും. കായികമന്ത്രി വി. അബ്ദുറഹ്‌മാൻ, പ്രൊഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. എന്നിവർ മുഖ്യാതിഥികളാവും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!