കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ ലക്ഷാർച്ചന; കൈകൊട്ടിക്കളിയും നൃത്ത നൃത്യങ്ങളും അരങ്ങേറി
മാറാക്കര: കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ ഋഗ്വേദ ലക്ഷാർച്ചനയുടെ രണ്ടാം ദിവസമായ വ്യാഴാഴ്ച വൈകിട്ട് ആറ് മുതൽ കുന്നംകുളം കാണിപ്പയ്യൂർ കൈകൊട്ടിക്കളിസംഘം അവതരിപ്പിച്ച കൈകൊട്ടിക്കളിയും തുടർന്ന് ശ്രീകൃഷ്ണപുരം മണ്ണമ്പറ്റ നൃതൃതി കലാലയം അവതതരിപ്പിച്ച നൃത്ത നൃത്യങ്ങളും അരങ്ങേറി. തുടർന്ന് കോഴിക്കോട് സ്വരഗംഗ ഓർക്കസ്ട്ര ഭക്തിഗാനമേള അവതരിപ്പിച്ചു.
മൂന്നാം ദിവസമായ വെള്ളിയാഴ്ച വൈകിട്ട് ആറ് മുതൽ മലപ്പുറം ലാസ്യധ്വനി അവതരിപ്പിക്കുന്ന ക്ലാസിക്കൽ തിരുവാതിരക്കളി അരങ്ങേറും. തുടർന്ന് സംഘനൃത്തവും ശേഷം പടിഞ്ഞാറ്റീരി കുമാരി ആരതി നമ്പൂതിരി അവതരിപ്പിക്കുന്ന മോഹിനിയാട്ടക്കച്ചേരിയും അരങ്ങേറും. 8.30 മുതൽ പിന്നണി ഗായിക ലൗലി ജനാർദനൻ അവതരിപ്പിക്കുന്ന ഗാനോത്സവം അരങ്ങേറും. എട്ട് വരെയാണ് ഋഗ്വേദ ലക്ഷാർച്ചന ക്ഷേത്രം വാതിൽമാടത്തിൽ നടക്കുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here