നാട്ടിലെ യുവാക്കളുമായി പാണ്ടിക്കാട് ഇന്ത്യ റിസർവ് ബറ്റാലിയൻ ക്യാമ്പ് സന്ദർശിച്ച് വളാഞ്ചേരി കക്കംചിറയിലെ സൗഹൃദം കൂട്ടായ്മ
വളാഞ്ചേരി: പുതുതലമുറയെ സൈന്യത്തിലേക്കും മറ്റു യൂണിഫോം ഫോഴ്സുകളി ലേക്കും ആകർഷിപ്പിക്കുന്നതിന്റെ ഭാഗമായി വളാഞ്ചേരി കക്കം ചിറയിലെ സൗഹൃദം കൂട്ടായ്മ നാട്ടിലെ യുവാക്കളുമായി പാണ്ടിക്കാട് ഇന്ത്യ റിസർവ് ബറ്റാലിയൻ ക്യാമ്പും സേനാംഗങ്ങളുടെ പരിശീലനങ്ങളും ആഭ്യന്തര വകുപ്പിന്റെ ഔദ്യോഗിക അനുമതിയോടുകൂടി നേരിൽ കാണുകയുണ്ടായി. പ്രായമായവരും യുവാക്കളും ഉൾപ്പെടെ അറുപതിലധികം പേർ യാത്രയിൽ പങ്കെടുത്തു. ഇന്ത്യ റിസർവ് ബെറ്റാലിയൻ ഇൻസ്പെക്ടർ ദിനേശ് ആവശ്യമായ മാർഗ്ഗനിർദേശങ്ങളും ബോധവൽക്കരണം ക്ലാസ്സും നൽകുകയുണ്ടായി. സേനാംഗങ്ങളുടെ പരിശീലനം, ആയുധപ്പുര , വെടിവെപ്പ് പരിശീലന കേന്ദ്രം തുടങ്ങിയ സ്ഥലങ്ങളെല്ലാം സന്ദർശിക്കുകയുണ്ടായി. കൂടാതെ സൈന്യത്തിലെയും മറ്റു യൂണിഫോം ഫോഴ്സിലേയും ജോലി സാധ്യതകളെപ്പറ്റിയും യുവാക്കൾക്കുള്ള സംശയനിവാരണവും പരിശീലന പരിപാടികളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സും നടക്കുകയുണ്ടായി. പ്രായമായവർക്കും യുവാക്കൾക്കും വേറിട്ട ഒരു അനുഭവം തന്നെയായിരുന്നു യാത്ര. വളാഞ്ചേരി കക്കയം ചിറ സൗഹൃദം കൂട്ടായ്മ ഭാരവാഹികളായ നസീർ തിരൂർക്കാട്, ശംസു വി പി, ജാഫർ പി, ബാബുരാജ്, ശുക്കൂർ പി, ഫാസിൽ പി, ഷെഫീഖ്, സക്കീർ യു.വി എന്നിവർ യാത്രക്ക് നേതൃർത്വം നൽകുകയുണ്ടായി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here