മഞ്ചറ മഹാദേവ ക്ഷേത്രത്തിൽ കളംപാട്ട് കുറയിട്ടു
വളാഞ്ചേരി: മഞ്ചറ മഹാദേവ ക്ഷേത്രത്തിൽ 20 ദിവസം നീണ്ടുനിൽക്കുന്ന കളംപാട്ടിന് തുടക്കമായി.ക്ഷേത്രം മേൽശാന്തി എടയൂർ പുത്തൻ മഠം പരമേശ്വരൻ എമ്പ്രാന്തിരി പൂജ ചെയ്ത് നൽകിയ കൂറ തൃപ്രങ്ങോട് പരമേശ്വര മാരാരുടെ ശംഖനാദത്തോടെ ക്ഷേത്രം ഊരാളൻ ഗോവിന്ദൻകുട്ടി,സെക്രട്ടറി രാജൻ മാഷ്,മറ്റ് കമ്മറ്റി ഭാരവാഹികൾ,ഭക്തജനങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ കടന്നമണ്ണ ശ്രീനിവാസൻ പാട്ടരങ്ങിൽ ചാർത്തിയാണ് കളംപാട്ടിന് തുടക്കം കുറിച്ചത്.വൈകുന്നേരം ദീപാരാധന,അത്താഴപൂജ എന്നിവയ്ക്ക് ശേഷം തിരുമാന്ധാംകുന്നിലമ്മയ്ക്കുള്ള ആദ്യത്തെ കളംപാട്ടും നടന്നു.ഫെബ്രുവരി14-ന് താലപ്പൊലിയോടെ കളംപാട്ട് സമാപിക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here