HomeNewsEducationActivityവളാഞ്ചേരി സാന്ദീപനി വിദ്യാനികേതൻ സ്കൂളിൽ കളംപാട്ട് ശില്പശാല നടത്തി

വളാഞ്ചേരി സാന്ദീപനി വിദ്യാനികേതൻ സ്കൂളിൽ കളംപാട്ട് ശില്പശാല നടത്തി

kalampattu-sandheepani-school

വളാഞ്ചേരി സാന്ദീപനി വിദ്യാനികേതൻ സ്കൂളിൽ കളംപാട്ട് ശില്പശാല നടത്തി

വളാഞ്ചേരി : അനുഷ്ഠാനകലയായ കളംപാട്ടിനെക്കുറിച്ച് വിദ്യാർഥികളിൽ അറിവുണ്ടാക്കുന്നതിന് വളാഞ്ചേരി സാന്ദീപനി വിദ്യാനികേതൻ സ്കൂളിൽ കളംപാട്ട് ശില്പശാല നടത്തി. കളംപാട്ട് കലാകാരനും ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവുമായ കടന്നമണ്ണ ശ്രീനിവാസനാണ് ശില്പശാല നയിച്ചത്. കളമെഴുതിയശേഷം പാട്ടിന്റെ ചടങ്ങുകൾ, സങ്കൽപ്പങ്ങൾ, ഐതിഹ്യം, വർണപ്പൊടികളുടെ നിർമാണം മുതലായവ കുട്ടികൾക്ക് പരിചയപ്പെടുത്തി. അധ്യാപകർ, പി.ടി.എ. ഭാരവാഹികൾ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!