പിതാവിന്റെ സ്മരണാർത്ഥം നിർമ്മിക്കുന്ന ഇൻഡോർ സ്റ്റേഡിയത്തിന് സൌജന്യമായി സ്ഥലം വിട്ടുനൽകി കാളിയാല സ്വദേശി
വളാഞ്ചേരി:കായിക രംഗത്തെ ഉന്നമനത്തിനു വേണ്ടി കാളിയാലയിൽ ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കുന്നതിനായി കല്ലിൽപറമ്പിൽ ഉമ്മർ അദ്ദേഹത്തിന്റെ പിതാവിന്റെ സ്മരണാർത്ഥം സൗജന്യമായി വിട്ടുനൽകിയ സ്ഥലത്തിന്റെ സമ്മതപത്രം ഉമ്മർ കല്ലിൽപറമ്പിലിന്റെ കയ്യിൽ നിന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി Dr.K.T ജലീൽ ഡിവിഷൻ കൗൺസിലർ ബുഷ്‌റ കുഞ്ഞാവക്ക് കൈമാറുന്നു. സിപിഐഎം വളാഞ്ചേരി ലോക്കൽ കമ്മിറ്റി അംഗം അജി കോട്ടീരി, ബ്രാഞ്ച് സെക്രട്ടറിമാരായ കുഞ്ഞാവ വാവാസ്,രവി കാവുംപുറം, DYFI മേഖല ട്രഷറർ ആഖിൽ ആലുങ്ങൽ, ഷംസു പാറക്കൽ, ലിറ്റിൽ ഫ്ലവർ കലാ കായിക സാംസ്‌കാരിക വേദി ഭാരവാഹി മൂസക്കുട്ടി മണ്ണത്ത് ,ഓസ്കാർ കലാ കായിക സാംസ്‌കാരിക വേദി ഭാരവാഹി ശിഹാബുദ്ധീൻ നടക്കാവിൽ, VFC വടക്കേകുളമ്പ് ഭാരവാഹി ഷഫീഹ് പാറാത്തൊടി, ഫ്രണ്ട്‌സ് കാവുംപുറം കലാ കായിക സാംസ്‌കാരിക വേദി ഭാരവാഹി ഹരീഷ് കിഴക്കേതിൽ നൗഫൽ മാളിയേക്കൽ, ജാബിർ പാറക്കൽ, ഹാരിസ് കല്ലിൽപറമ്പിൽ, അനീഷ് വട്ടപ്പാറ തുടങ്ങിയവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here