കമ്മുട്ടികുളത്ത് കാറിടിച്ച് പോസ്റ്റ് തകർത്തു: പ്രദേശത്ത് വൈദ്യുതി തടസ്സം
വളാഞ്ചേരി: കമ്മുട്ടികുളം അങ്ങാടിയിൽ കാറിടിച്ചതിനെ തുടർന്ന് വൈദ്യുതി പോസ്റ്റ് തകർന്നു. തുടർന്ന് പ്രദേശത്ത് വൈദ്യുതി തടസ്സം നേരിടുന്നു. ചൊവ്വാഴ്ച അർധരാത്രിക്കു ശേഷമാണ് സംഭവം നടന്നത്. വളാഞ്ചേരിയിൽ നിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. കാർ യാത്ര ചെയ്തിരുന്നതിന്റെ മറു ദിശയിലെ പോസ്റ്റാണ് തകർന്നത്. ഇടിയുടെ ആഘാതത്തിൽ പോസ്റ്റിനു സമീപത്തെ മതിലിനും സാരമായ കേടുപാടുകൾ സംഭവിച്ചു.
അമിതവേഗവും ഡ്രൈവർ ഉറങ്ങിപ്പോയതുമാകാം അപകടകാരണമെന്ന് സംശയിക്കുന്നു. ഇടിയെത്തുടർന്ന് കാർ കറങ്ങി മറുദിശയിലെത്തിയിരുന്നു. കാറിലെ യാത്രക്കാരെക്കുറിച്ചുള്ള വിവരങ്ങളോ പരിക്കുകളെ കുറിച്ചുള്ള വിവരങ്ങളോ നിലവിൽ ലഭ്യമല്ല. KL-01-AN-7089 നമ്പർ സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തെത്തുടർന്ന് കുറച്ച് നേരം ഗതാഗതം ഭാഗികമായി തടസപ്പെട്ടു.
തകർന്ന പോസ്റ്റ് തൊട്ടടുത്തുള്ള മതിലിൽ തങ്ങിനിന്നതിനാൽ വലിയ അപകടം ഒഴിവായി. ഇത് റോഡിലേക്ക് വീണിരുന്നെങ്കിൽ വൻ ആപത്ത് ആയിരുന്നു. ഇതിനടുത്തു തന്നെ ഒരു വിറക് വിപണൻ കേന്ദ്രവും സ്ഥിതി ചെയ്യുന്നുണ്ട്. പോസ്റ്റ് തകർന്നതിനാൽ വൈദ്യുത് ബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് മൂന്നാക്കൽ, കമ്മുട്ടികുളം പ്രദേശങ്ങളിൽ വൈദ്യുതി തടസം അനുഭവപ്പെടുന്നു. വൈദ്യുത ബന്ധം പൂർവസ്ഥിതിയിലാകുവാൻ ഏതാനും മണിക്കൂറുകൾ വേണ്ടിവരുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Content highlights: maruti swift, kammuttikulam-accident, electric post
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here