പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് ആകർഷക സമ്മാനങ്ങളൊരുക്കി പുത്തനത്താണി കനക സിൽക്സ്
ആതവനാട്:ഒന്നര പതിറ്റാണ്ട് കാലം കൊണ്ട് പുത്തനത്താണിക്ക് പുതിയ വസ്ത്രവ്യാപാര സംസ്ക്കാരം പരിചയപ്പെടുത്തുകയും ഒപ്പം സംതൃപ്തരായ ലക്ഷക്കണക്കിന് ഉപഭോക്താക്കളെ സ്വന്തമാക്കുകയും ചെയ്ത കനകസിൽക്സ് പതിനഞ്ചാം വാർഷികം ലളിതമായാണ് ആഘോഷിച്ചത്. വാർഷിക സമ്മാനമായി 250 രൂപ മുതൽ 5000 രൂപ വരെയുള്ള പർച്ചേഴ്സ് കൂപ്പൺ മാനേജ്മെൻറ് അവതരിപ്പിച്ചു. ആദ്യ കൂപ്പൺ വ്യാപാരി വ്യവസായി ഏകോപന സമിതി പുത്തനത്താണി യൂണിറ്റ് വൈസ് പ്രസിഡണ്ട് ടി.പി ബാപ്പുട്ടി ഹാജി കനക ഗ്രൂപ്പ് ചെയർമാൻ സൈതലവി ഹാജിയിൽ നിന്നും ഏറ്റുവാങ്ങി. പതിനഞ്ച് വർഷമായി കനകസിൽക്സിൽ ജോലി ചെയ്യുന്ന ജീവനക്കാരെ മാനേജ് മെൻ്റ് പൊന്നാടയണിയിച്ച് ആദരിച്ചു. വിവിധ പരീക്ഷകളിൽ വിജയിച്ച ജീവനക്കാരുടെ മക്കളെ ഉപഹാരം നൽകി ആദരിച്ചു. സ്വാതന്ത്ര്യ ദിനത്തിൽ നടത്തിയ ക്വിസ് മത്സര വിജയി സിന്ദുവിന് ചടങ്ങിൽ സമ്മാനം കൈമാറി. തുടർന്ന് ഓണാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ പായസ മത്സരത്തിലെ വിജയികളും സമ്മാനം ഏറ്റുവാങ്ങി.
ചടങ്ങിൽ സൂപ്പർ വൈസർ അബദു റഹ്മാൻ അദ്ധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ എം.കെ സക്കറിയയ്യെ ഗ്രൂപ്പ് ചെയർമാൻ സൈതലവി ഹാജിയും ബാപ്പുട്ടി ഹാജിയെ മാനേജിംഗ് പാർട്ട്ണർ കോട്ടയിൽ അബ്ദുറഹ്മാൻ ഹാജിയും ആദരിച്ചു. കനകസിൽക്സിൻ്റെ വളർച്ചക്ക് ഒപ്പം നിന്ന ഉപഭോക്താക്കൾക്ക് മാനേജ് മെൻ്റ് നന്ദി രേഖപ്പെടുത്തി. ബൈറ്റ്.ചടങ്ങിൽ മൂസ കനക ,സുറൂർ തെയ്യമ്പാട്ടിൽ ,തങ്ങൾ തെയ്യമ്പാട്ടിൽ ,ഖാലിദ് എം.കെ .റാഷിദ് കനക .മുബഷിർ കനക ‘ തുടങ്ങി പ്രമുഖരും ചടങ്ങിൽ പങ്കാളികളായി. കനക ഗോൾഡ് ആൻ്റ് ഡൈമണ്ട്സ് മാനേജർ മണി ചടങ്ങിന് നേതൃത്വം നൽകി
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here