മാവണ്ടിയൂർ കാനകുളം പായൽ മൂടിയ നിലയിൽ
എടയൂർ: മാവണ്ടിയൂർ അലവിഹാജിപ്പടിക്ക് സമീപം സ്ഥിതി ചെയ്യുന്ന കാനോളം എന്നറിയപ്പെടുന്ന കാനകുളം പായൽ മൂടിയ നിലയിൽ. നിരവധിയാളുകൾ അലക്കാനും കുളിക്കാനും സാധാരണയായി ഉപയോഗിക്കുന്ന ജല സ്രോതസ്സാണിത്. പഴയ കാലത്ത് കന്നുകാലികളെ കുളിപ്പിക്കാനും പാടത്തേക് കൃഷിക്ക് വേണ്ടി വെള്ള തേവാനും ഉപയോഗിക്കുമായിരുന്നു. നിലവിൽ പാടത്തേക്ക് ചാല് കീറി വെള്ളം ഒഴുക്കിവിടാനും കാനകുളം ഉപയോഗിക്കുന്നുണ്ട്. ഈയടുത്താണ് മൽസ്യ സമ്പത്ത് വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി എടയൂർ ഗ്രാമപഞ്ചായത്ത് കുളത്തിൽ മൽസ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. പായൽ നിറഞ്ഞ കുളം ഉപയോഗിക്കുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. പ്രസ്തുത കുളം പായൽവാരി ക്ലീൻ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here