സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികൾക്ക് കുറഞ്ഞ നിരക്കിൽ ഹൃദ്രോഗ ചികിത്സ; കോട്ടക്കൽ ആസ്റ്റർ മിംസിൽ ‘കനിവ്’ ഹൃദയചികിത്സാ പദ്ധതി
കോട്ടക്കൽ: സാമ്പത്തികമായി പിന്നോക്കംനിൽക്കുന്ന രോഗികൾക്ക് കനിവ് ഹൃദയചികിത്സാ പദ്ധതിയുമായി ആസ്റ്റർ മിംസ് കോട്ടക്കൽ. ഹൃദ്രോഗ ചികിത്സകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. പദ്ധതി പി കെ കുഞ്ഞാലിക്കുട്ടി എംപി ഉദ്ഘാടനംചെയ്തു. ഇതിലുൾപ്പെടുന്നവരിൽനിന്ന് ആൻജിയോഗ്രാം പരിശോധനയ്ക്ക് 5000 രൂപയും ആൻജിയോപ്ലാസ്റ്റി, ബൈപാസ് ശസ്ത്രക്രിയ എന്നിവയ്ക്ക് മിതമായ നിരക്കുമേ ഈടാക്കൂ.
പ്രദേശത്തെ ജനപ്രതിനിധി സാക്ഷ്യപ്പെടുത്തിയ സാമ്പത്തിക പിന്നോക്കാവസ്ഥ തെളിയിക്കുന്ന രേഖയുമായി രജിസ്റ്റർചെയ്യണം. ആസ്റ്റർ മിംസ് ട്രസ്‌റ്റ് നേതൃത്വത്തിലാണ് തുടർചികിത്സ. ഡോ. തഹ്‌സിൻ നെടുവഞ്ചേരി, ഡോ. സുഹൈൽ മുഹമ്മദ്, ഡോ. ജെനു ജെയിംസ്, ഡോ. ഗിരീഷ്, ഡോ. ബിനോയ് ജേക്കബ്, ചീഫ് മെഡിക്കൽ സർവീസസ് ഡോ. ഹരി, ഡെപ്യൂട്ടി സിഎംഎസ് ഡോ. സുമിത് എസ് മാലിക്, സീനിയർ മാനേജർ ഓപറേഷൻസ് നൗഷാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഫോൺ: 9656530003.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here