ജനകീയ പ്രതിഷേധങ്ങൾക്കിടെ കഞ്ഞിപ്പുര -മൂടാൽ ബൈപ്പാസിന്റെ നിർമാണം പുനരാരംഭിച്ചു
കുറ്റിപ്പുറം : ജനകീയ പ്രതിഷേധങ്ങൾക്കിടെ കഞ്ഞിപ്പുര -മൂടാൽ ബൈപ്പാസിന്റെ ഒരു ഭാഗത്ത് നിർമാണപ്രവർത്തനങ്ങൾ പുനരാരംഭിച്ചു. കഞ്ഞിപ്പുര മുതൽ അമ്പലപ്പറമ്പ് വരെ രണ്ടരക്കിലോമീറ്റർ ദൂരമാണ് നിർമാണം വീണ്ടും ആരംഭിച്ചത്. കഴിഞ്ഞവർഷം ഇത്രയുംദൂരം മെറ്റൽ പാകിയിരുന്നത് പലയിടത്തും തകർന്നിരുന്നു. ഈ തകർന്ന ഭാഗങ്ങളിൽ വീണ്ടും മെറ്റൽ പാകുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. അതിനുശേഷം ടാർ ചെയ്യും.
അമ്പലപ്പറമ്പ് മുതൽ മൂടാൽ വരെയുള്ള ദൂരത്തെ നിർമാണപ്രവർത്തനങ്ങൾ സംബന്ധിച്ച അനിശ്ചിതത്വം ഇപ്പോഴും നിലനിൽക്കുകയാണ്. കുടിവെള്ളപൈപ്പുകൾ മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. റബ്ബറൈസ്ഡ് റോഡ് നിർമാണമല്ല ഇവിടെ നടക്കുന്നതെന്നത് ജനങ്ങൾക്കിടയിൽ പ്രതിഷേധത്തിനും വഴിയൊരുക്കിയിട്ടുണ്ട്. 15 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുത്തിട്ടുള്ള റോഡിൽ അലൈൻമെന്റ് ശരിയാക്കിയും കയറ്റിറക്കം തീർത്തും ഏഴു മീറ്റർ വീതിയിൽ ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കുന്നതാണ് പദ്ധതി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here