തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ കന്നി ആയില്യം ബുധനാഴ്ച
അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ വിശേഷദിവസമായ കന്നി ആയില്യം ബുധനാഴ്ച ആഘോഷിക്കും. ചാന്താട്ടത്തിനായി അഴിച്ചുവെച്ച ഭഗവതിയുടെ ആടയാഭരണങ്ങൾ വീണ്ടും അണിഞ്ഞ് ദർശനംനൽകുന്ന അപൂർവ ദിവസമാണ് കന്നി ആയില്യം.
പരിപാടിയുടെ ഭാഗമായി ചൊവ്വാഴ്ച ഉദയാസ്തമനപൂജ. ആയില്യദിവസമായ ബുധനാഴ്ച കളഭാഭിഷേകം, നിറമാല, ചുറ്റുവിളക്ക് എന്നിവയാണ് പ്രധാന താന്ത്രിക കർമങ്ങൾ. രാവിലെ 8.30-ന് അങ്ങാടിപ്പുറം മാതൃസമിതിയുടെ തിരുവാതിരക്കളി, തുടർന്ന് മോഹിനിയാട്ടം, സംഗീതക്കച്ചേരി എന്നീ കലാപരിപാടികളും അരങ്ങേറും. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ആയില്യ ഊട്ട്. വൈകുന്നേരം അഞ്ചിന് തായമ്പക, കേളി എന്നിവയും പരിപാടികളിൽപ്പെടുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here