HomeNewsInaugurationകരേക്കാട് നോർത്ത് – കാവുങ്ങൽപടി പള്ളി മദ്റസ റോഡ് ഉദ്ഘാടനം ചെയ്തു

കരേക്കാട് നോർത്ത് – കാവുങ്ങൽപടി പള്ളി മദ്റസ റോഡ് ഉദ്ഘാടനം ചെയ്തു

karekkad-north-kavungalpadi-inauguration

കരേക്കാട് നോർത്ത് – കാവുങ്ങൽപടി പള്ളി മദ്റസ റോഡ് ഉദ്ഘാടനം ചെയ്തു

മാറാക്കര: മാറാക്കര പഞ്ചായത്ത് ഏഴാംവാർഡ് കരേക്കാട് നോർത്തിൽ നിർമ്മിച്ച കാവുങ്ങൽ പടി പള്ളി റോഡ് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.എം.എൽ.എയുടെ പ്രത്യേക വികസന പദ്ധതിയിൽ നിന്നും നാലര ലക്ഷം രൂപയും ഗ്രാമ പഞ്ചായത്തിന്റെ ഫണ്ടിൽ നിന്ന് ഒന്നര ലക്ഷം രൂപയും ഉപയോഗിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കിയത്. 122 മീറ്റർ നീളത്തിൽ കോൺക്രീറ്റ് ചെയ്ത് നിർമ്മിച്ച റോഡ് പ്രദേശത്തെ നിരവധിയാളുകൾക്ക് ഉപകാരപ്പെടും. റോഡ് നിർമ്മാണത്തിനായി സ്ഥലം വിട്ടു നൽകിയ മഹല്ല് കമ്മിറ്റികൾക്ക് എം.എൽ. എ ഉപഹാരം നൽകി അനുമോദിച്ചു.
karekkad-north-kavungalpadi-inauguration
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സജ്ന ടീച്ചർ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ മൂർക്കത്ത് ഹംസ മാസ്റ്റർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉമറലി കരേക്കാട്, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.വി. നാസിബുദ്ദീൻ, വാർഡ് മെമ്പർ മുഫീദ അൻവർ മനയങ്ങാട്ടിൽ, പഞ്ചായത്തംഗം നെയ്യത്തൂർ കുഞ്ഞിപ്പ ,മുൻ മെമ്പർ വി.പി. കുഞ്ഞാപ്പു, മനയങ്ങാട്ടിൽ അബൂബക്കർ ഹാജി,കാലൊടി അബു ഹാജി, ഡോ. അബ്ദുൽ സമദ്, പട്ടാക്കൽ കുഞ്ഞാപ്പുഹാജി, വി.കെ. കുഞ്ഞനു , ബാവ കാലൊടി, മരക്കാർ ഹാജി കിളിയംപറമ്പിൽ, തൊഴലിൽ ബാവ, എം.ടി കുഞ്ഞി മുഹമ്മദ് , സി.പി. അലവിക്കുട്ടി , നിഷാദ് പുതുക്കുടി എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!