കരേക്കാട് പത്രാസുംപടി പ്രതിഭാകേന്ദ്രത്തിൽ ലഹരിക്കെതിരേ ഫ്ലാഷ്‌മോബും സമൂഹപ്രതിജ്ഞയും സംഘടിപ്പിച്ചു
എടയൂർ: കരേക്കാട് പത്രാസുംപടി പ്രതിഭാകേന്ദ്രത്തിൽ ലഹരിക്കെതിരേ ഫ്ലാഷ്‌മോബും സമൂഹപ്രതിജ്ഞയും സംഘടിപ്പിച്ചു. പ്രതിഭാകേന്ദ്രത്തിലെയും വടക്കുമ്പ്രം എയുപി സ്കൂളിലെയും 80 വിദ്യാർഥികളും രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു. വിദ്യാർഥികളുടെ നേതൃത്വത്തിലായിരുന്നു ഫ്ളാഷ്‌മോബും പ്രതിജ്ഞയും. സ്കൂൾ പിടിഎ ഇഫ്താർവിരുന്നുമൊരുക്കി. കുട്ടികളിൽനിന്ന് വിഭവങ്ങൾ സമാഹരിച്ചു. നേരത്തെ കോർണർ പഠനോത്സവവും വടത്തി. വാർഡ് അംഗം എം. മുഫീദ ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് എ.പി. നാസർ അധ്യക്ഷനായി. പ്രഥമാധ്യാപകൻ വി.പി. അലി അക്ബർ, ബിആർസി പ്രതിനിധി എ.കെ. അൻവർ, എസ്ആർജി കൺവീനർ സുരേഷ്, പ്രതിഭാകേന്ദ്രം കൺവീനർ വി.പി. ഉസ്മാൻ, കെ. ഷംന, പട്ടാക്കൽ കുഞ്ഞാപ്പുഹാജി, വി.പി. ഹുസൈൻ തുടങ്ങിയവർ പ്രസംഗിച്ചു. എസ്എസ്‌കെ മലപ്പുറവും ബിആർസി കുറ്റിപ്പുറവും വടക്കുമ്പ്രം എയുപി സ്കൂളുംചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here