HomeNewsInitiativesReliefകരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റി റിലീഫ് വിതരണത്തിന് തുടക്കമായി

കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റി റിലീഫ് വിതരണത്തിന് തുടക്കമായി

karipoleans-relief-2023

കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റി റിലീഫ് വിതരണത്തിന് തുടക്കമായി

ആതവനാട്:കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിക്കുന്ന “റിലീഫ് 2023” വിതരണ ഉദ്ഘാടനം നടന്നു. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ആതവനാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗം നെയ്യത്തൂർ കുഞ്ഞുട്ടി എന്ന അഷ്റഫ് മഹല്ല് മുൻ പ്രസിഡന്റായിരുന്ന കെ.പി.സെഡ് തങ്ങൾ, “റിലീഫ് 2023” ചെയർമാൻ കുണ്ടിൽ കരീം എന്നിവർക്ക് കൈമാറിയാണ് ഉദ്ഘാടനം ചെയ്തത്.
അവശ്യ ഭക്ഷണ സാധനങ്ങളോ മരുന്നോ വാങ്ങാനാവുന്ന 500 രൂപയുടെ കൂപ്പൺ ആണ് വീടുകളിൽ എത്തിക്കുന്നത്. രോഗങ്ങൾ കൊണ്ട് പ്രയാസം അനുഭവിക്കുന്നവർക്ക് രണ്ടു കൂപ്പണുകൾ നൽകും. 227 പേർക്ക് ആശ്വാസമാകും പദ്ധതി.
Ads
ഏഴുവർഷമായി കരിപ്പോൾ മേഖലയിൽ വിദ്യാഭ്യാസ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി പ്രവർത്തിക്കുന്ന ബഹുജന കൂട്ടായ്മയാണ് കരിപ്പോളിയൻസ്. പ്രദേശത്തെ സഹൃദയരായ നിരവധിയാളുകൾ ഇതേ വരെ എത്തിച്ചു നൽകിയ ഒരു ലക്ഷത്തിലേറെ (113611) രൂപയാണ് റിലീഫിന് വിനിയോഗിക്കുന്നത്. തുടർന്ന് നടന്ന “മുതിർന്നവരോടും മികവ് പുലർത്തിയവരോടൊപ്പം” എന്ന പരിപാടിയിൽ കരിപ്പോൾ സ്കൂളിൽ നിന്നും വിരമിച്ച, മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്റും ഇപ്പോഴത്തെ അംഗവും മത സാമൂഹിക വിദ്യാഭ്യാസ രംഗത്ത് സജീവമായി പ്രവർത്തിച്ച കെ.പി.സെഡ് തങ്ങൾ അതിഥിയായെത്തി. അദ്ദേഹത്തിന്റെ കർമ മേഖലയിലെ പ്രവർത്തനങ്ങൾ പുതു തലമുറയുമായി സംവദിച്ച പരിപാടി ഏറെ മികവുറ്റതായി. അദ്ദേഹത്തിനുള്ള ഉപഹാരം കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് അലി മൂർക്കത്ത് നൽകി.
karipoleans-relief-2023
ചടങ്ങിൽ “റിലീഫ് 2023” ചെയർമാൻ കരീം കുണ്ടിൽ സ്വാഗതം ആശംസിച്ചു.പ്രസിഡന്റ് അലി മൂർക്കത്ത് അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി സയ്യിദ് സൈഫി നന്ദിയും പറഞ്ഞു. ട്രഷറർ കബീർ ചക്കാല, റിലീഫ് 2023 കൺവീനർ സമീർ തിരുത്തി,വൈസ് ചെയർമാൻ ലത്തീഫ് സിപി,ജോ.കൺവീനർ ജംഷീർ അരീക്കടാൻ, റസാഖ് കുറിയോടത്ത്,റഷീദ് പറക്കുണ്ടിൽ, അബൂബക്കർ നെയ്യത്തൂർ, ഷംസുദ്ദീൻ ടിപി,അബ്ദുള്ള കെ.ടി,മുബാറക് സികെ, സുബൈർ ഒപി,ഹംസ ടിപി, ഇബ്രാഹിം മച്ചിങ്ങൽ, അഷ്റഫ് നെയ്യത്തൂർ, ലത്തീഫ് കൊളമ്പൻ തുടങ്ങി നിരവധി പേർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!