HomeNewsAgricultureകരിപ്പോളിയൻസിന്റെ ആഭിമുഖ്യത്തിൽ അടുക്കളത്തോട്ടം മത്സരം സംഘടിപ്പിക്കുന്നു

കരിപ്പോളിയൻസിന്റെ ആഭിമുഖ്യത്തിൽ അടുക്കളത്തോട്ടം മത്സരം സംഘടിപ്പിക്കുന്നു

karippoleon-kitchen-garden

കരിപ്പോളിയൻസിന്റെ ആഭിമുഖ്യത്തിൽ അടുക്കളത്തോട്ടം മത്സരം സംഘടിപ്പിക്കുന്നു

ആതവനാട്: ആരോഗ്യകരമായ ഒരു തലമുറയെവാർത്തെടുക്കുന്നതിനും വിഷ വിമുക്തവും പോഷക സമൃദ്ധവുമായ പച്ചക്കറികൾ വീട്ടിൽ ഉള്ള സ്ഥലത്ത് ഉൽപാദിപ്പിക്കുന്നതിനായും നാട്ടിൽ വർദ്ധിച്ചു വരുന്ന ജീവിത ശൈലി രോഗങ്ങളിൽ നിന്നും രക്ഷ നേടുന്നതിനുമായി ‘അടുക്കളത്തോട്ടം’ ഒരുക്കുന്ന മത്സരം സംഘടിപ്പിക്കുന്നു. കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റി കാർഷിക വിംഗിന്റെ നേതൃത്വത്തിലാണ് പ്രദേശത്തെ ജനപ്രതിനിധികളുടെയും കൃഷിഭവന്റെയും സഹകരണത്തോടെ പദ്ധതി പദ്ധതി. ‘നല്ല ആഹാരം.. നല്ല പച്ചക്കറി.. നമുക്ക് വേണ്ടി. നമ്മുടെ മക്കൾക്ക് വേണ്ടി’ എന്ന ആശയം ജനങ്ങളിൽ എത്തിക്കുന്നതിനാണ് മത്സരം.

കരിപ്പോൾ പ്രദേശത്തെ ആതവനാട് ഗ്രാമപഞ്ചായത്തിലെ 5,6,7 വാർഡുകളിലെ ആദ്യം തയ്യാറാവുന്ന 100 പേരെ പങ്കെടുപ്പിച്ചാണ് മത്സരം. വിജയികൾക്ക് സമ്മാനമായി ക്യാഷ് അവാർഡും ട്രോഫിയുമായി വാർഡ് മെമ്പർമാരുടെ സജീവമായ നേതൃത്വവും ഉണ്ട്. ഈ മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിച്ച് കർഷകർക്കായി ക്ലാസുകളും സംഘടിപ്പിക്കും. ഏറ്റവും മികച്ച അടുക്കളത്തോട്ടത്തിന് ഒന്നാം സ്ഥാനം നേടുന്നവർക്ക് ക്യാഷ് അവാർഡും ട്രോഫിയും സ്പോൺസർ ചെയ്യുന്നത് ആതവനാട് ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ അഷ്റഫ് നെയ്യത്തൂർ എന്ന കുഞ്ഞുട്ടി ആണ്.രണ്ടാം സ്ഥാനം നേടുന്ന വ്യക്തിക്ക് ആതവനാട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തിരുത്തി ഷാഹിനയാണ് സ്പോൺസർ. മൂന്നാം സ്ഥാനം നേടുന്ന വ്യക്തിക്ക് ആതവനാട് ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ ഫൗസിയ പിലാത്തോട്ടത്തിൽ സ്പോൺസർ ചെയ്യുന്ന ക്യാഷ് അവാർഡും ട്രോഫിയും ലഭിക്കും.
karippoleon-kitchen-garden
ഒരു കുടുംബത്തിന് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിഭവൻ വഴി 10 ഗ്രോബാഗ് മുളച്ച തൈ സഹിതം നൽകും, കൂടാതെ കൃഷി ഭവൻ മുഖേന പച്ചക്കറി വിത്തും കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റി കർഷക വിംഗ് വഴി ഹൈബ്രിഡ് പച്ചക്കറി വിത്തുകളും നൽകും.ആവശ്യമുള്ളവർക്ക് ഈ വിത്തുകൾ മുളപ്പിച്ച് ഗ്രോബാഗ് സഹിതം തയ്യാറാക്കി നൽകുന്നുമുണ്ട്. ജലം ഉപയോഗം കുറക്കാൻ തിരിനന സംവിധാനം കൂടി ആവശ്യക്കാർക്ക് ഒരുക്കിക്കൊടുക്കുന്നുണ്ട്.
അടുത്ത ഘട്ടമായി വീടുകളിൽ ഉൽപാദിപ്പിക്കുന്ന ജൈവ പച്ചക്കറികൾ, മറ്റു കാർഷിക ഉൽപന്നങ്ങളുടെ വിൽപന കേന്ദ്രം കൂടി തുറക്കും..

പൊതു ജനങ്ങളെ ഈ മേഖലയിൽ കൊണ്ടുവരുന്നതിനായി കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ജനപ്രതിനിധികളും ആതവനാട് കൃഷി ഭവനും ഒരുമിച്ച് ചേർന്നു നല്ല അടുക്കളത്തോട്ടം ഒരുക്കുന്ന മാതൃകാപരമായ പ്രവർത്തനത്തിനാണ് കരിപ്പോൾ പ്രദേശം സാക്ഷ്യം വഹിക്കാനിരിക്കുന്നത്.
പദ്ധതിയിൽ ചേരാൻ ലഭിച്ച ആദ്യഘട്ടം അപേക്ഷകൾ തിങ്കളാഴ്ച ആതവനാട് കൃഷി ഓഫീസിൽ ഏൽപിച്ചു. കൺവീനർ സലാം തിരുത്തി, വൈസ് ചെയർമാൻ മമ്മുദു ഹാജി എടത്തടത്തിൽ, ഷാഹുൽ പിലാത്തോട്ടത്തിൽ എന്നിവരിൽ നിന്നും ആതവനാട് കൃഷി ഓഫീസർ ആരിഫ എം, കൃഷി അസിസ്റ്റന്റ് ശ്രീകുമാർ പി എന്നിവർ ഏറ്റുവാങ്ങി.
കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റി കീഴിലുള്ള കർഷക വിംഗിനെ മുസ്തഫ ഹാജി കെ.ടി ചെയർമാനും വൈസ് ചെയർമാനായി
നെയ്യത്തൂർ അഷ്റഫ്, മമ്മുദു ഹാജി എടത്തടത്തിൽ,
കൺവീനർ സലാം തിരുത്തി ജോയിന്റ് കൺവീനർമാരായ കുഞ്ഞുട്ടി പറക്കുണ്ടിൽ, മുഹമ്മദ് കെ.ടി എന്നിവരാണ് നയിക്കുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!