HomeNewsPublic Issueകനത്ത ചൂട് : കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു; തദ്ദേശസ്ഥാപനങ്ങൾ കുടിവെള്ളവിതരണം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു.

കനത്ത ചൂട് : കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു; തദ്ദേശസ്ഥാപനങ്ങൾ കുടിവെള്ളവിതരണം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു.

karippolians-request

കനത്ത ചൂട് : കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു; തദ്ദേശസ്ഥാപനങ്ങൾ കുടിവെള്ളവിതരണം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു.

ആതവനാട്: വേനൽ കടുത്തതോടെ ചൂട് വർധിച്ചതിനാൽ ഗ്രാമനഗര ഭേദമില്ലാതെ ജലക്ഷാമം രൂക്ഷമാക്കി. ഉയർന്ന പ്രദേശങ്ങളിൽ മഴ പിൻവാങ്ങി മാസങ്ങൾ പിന്നിട്ടതോടെ തന്നെ ജലദൗർലഭ്യം തുടങ്ങിയിരുന്നു. ഭൂഗർഭ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതും കുടിവെള്ള ജലക്ഷാമം വർധിക്കാൻ ഇടയാക്കി, കുഴൽക്കിണർ കുഴിച്ച് രണ്ടോ മൂന്നോ വർഷങ്ങൾ പിന്നിടുമ്പോൾ പിന്നീട് വെള്ളം ലഭിക്കാതെ വരുന്നു.

ആതവനാട് പഞ്ചായത്തിലെ ആതവനാട് പാറ, കാട്ടിലങ്ങാടി,അമ്പലപ്പറമ്പ് ചോറ്റൂർ,പൂളമംഗലം, കരിപ്പോൾ തുടങ്ങിയ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം കനത്തിട്ടുണ്ട്. പ്രധാനമായും വെള്ളത്തിന് ആശ്രയിച്ചിരുന്ന തിരുന്നാവായ കുടിവെള്ള പദ്ധതി പ്രവർത്തനം മാസങ്ങളായി തടസ്സപ്പെട്ടിരിക്കുന്നത് ദുരിതം വർധിപ്പിക്കാൻ കാരണമാക്കി. പൈപ്പ് ലൈൻ തകരാൻ പരിഹരിക്കാൻ റെയിൽവേ അനുമതി വൈകിയതാണ് കാലതാമസം വരാൻ ഇടയാക്കിയത് . ഇപ്പോൾ ദ്രുതഗതിയിൽ പൈപ്പ്‌ലൈൻ മാറ്റി സ്ഥാപിക്കൽ പ്രവർത്തനം നടക്കുന്നുണ്ടെങ്കിലും മാർച്ച് പകുതിയോടെ മാത്രമാണ് പ്രവർത്തനമാരംഭിക്കാൻ സാധ്യത. പ്രവൃത്തി പൂർത്തിയാകാൻ വൈകിയത് ജന ജീവിതം ദുരിതമയമാക്കി. പദ്ധതി പ്രവർത്തനം പുനരാരംഭിച്ചാലും ഗ്രാമീണമേഖലയിലും ഉയർന്ന പ്രദേശങ്ങളിലും വിതരണപൈപ്പ് ലൈൻ ഇനിയും പൂർണമായി സ്ഥാപിച്ചിട്ടില്ല. അതിനാൽ പദ്ധതിയുടെ പ്രയോജനം ജനത്തിന് എല്ലാവർക്കും ലഭ്യമാക്കാനും സാധിക്കില്ല. അതിനിടെ കഴിഞ്ഞ വർഷങ്ങളിൽ ജലക്ഷാമം രൂക്ഷമായപ്പോൾ പദ്ധതി വഴിയുള്ള ജലവിതരണം മൂന്നോ-നാലോ ദിവസങ്ങളുടെ ഇടവേളയിലാണ് നടത്തിയിരുന്നത്.
Ads
തിരുന്നാവായ കുടിവെള്ള പദ്ധതി വന്നതോടെ ഗ്രാമപഞ്ചായത്തും ബ്ളാക്ക് പഞ്ചായത്തും ലക്ഷങ്ങൾ വിനിയോഗിച്ചു നടപ്പിലാക്കിയ കുടിവെള്ള പദ്ധതികൾ നോക്കുകുത്തി ആയിരിക്കുകയാണ്. അവ റിപ്പയർ ചെയ്ത് പ്രവർത്തനം പുനരാരംഭിക്കാനും നടപടികൾ ഇല്ല. ജലക്ഷാമം രൂക്ഷമായ ഇടങ്ങളിൽ ഗ്രാമപഞ്ചായത്തുകൾ പദ്ധതി വിഹിതവും തനത് ഫണ്ടും ഉപയോഗപ്പെടുത്തി കുടിവെള്ള വിതരണം നടത്താൻ കളക്ടർ ആഴ്ചകൾക്ക് മുമ്പ് നിർദേശം നൽകിയിട്ടുണ്ട്.
karippolians-request
കളക്ടർ നൽകിയ നിർദ്ദേശം പരിഗണിച്ച് ജലക്ഷാമം അനുഭവിക്കുന്ന ആതവനാട് ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിൽ കുടിവെള്ള വിതരണം നടത്താൻ നടപടി ആവശ്യപ്പെട്ട് കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റി ആതവനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറിന് നിവേദനം നൽകി നൽകി. കരിപ്പോളിയൻസ് പ്രസിഡൻറ് ടിപി. ഹംസഹാജി, വൈസ് പ്രസിഡന്റ് കവറടി മുസ്തഫ, സെക്രട്ടറി വി.പി ഹനീഫ, അലി മൂർക്കത്ത് എന്നിവരുടെ നേതൃത്വത്തിൽ ആണ് നിവേദനം നൽകിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!