ഹജ്ജ് എംബാർക്കേഷൻ പോയിന്റ‌്: കരിപ്പൂരിന‌് സാധ്യത
കരിപ്പൂർ: ഹജ്ജ‌് എംബാർക്കേഷൻ പോയിന്റ‌് കരിപ്പൂരിന‌് അനുവദിച്ചേക്കും. ഇതിനാവശ്യമായ സംവിധാനങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായുള്ള കൂടിയാലോചനകൾക്കായി മന്ത്രി കെ ടി ജലീൽ ഞായറാഴ‌്ച ഹജ്ജ‌് ഹൗസ‌് സന്ദർശിച്ചു. റൺവേ നിർമാണപ്രവൃത്തിയുടെ പേരിൽ വലിയ വിമാനങ്ങളുടെ സർവീസ‌് നിർത്തിവച്ചതോടെയാണ‌് കരിപ്പൂരിൽനിന്നുള്ള എംബാർക്കേഷൻ പോയിന്റ‌് നെടുമ്പാശേരിയിലേക്ക‌് മാറ്റിയത‌്.
മൂന്നുവർഷമായി നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നാണ‌് ഹജ്ജ‌് യാത്ര ഓപറേറ്റ‌് ചെയ്യുന്നത‌്. കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറക്കുന്നതിന‌് അനുമതി ലഭിച്ചതോടെ 2019 മുതൽ ഹജ്ജ‌് യാത്രയും കരിപ്പൂരിൽനിന്ന‌് ഓപറേറ്റ‌് ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ‌്.
എംബാർക്കേഷൻ പോയിന്റ‌് കരിപ്പൂരിലേക്ക‌് മാറ്റുമ്പോൾ ഹജ്ജ‌് ക്യാമ്പും കരിപ്പൂരിൽ സജ്ജമാകും. ഇതിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായാണ‌് മന്ത്രി ഹജ്ജ‌് ഹൗസിലെത്തിയത‌്. വനിതാ തീർഥാടകർക്കായി ഒരു പുതിയ കെട്ടിടം ഹജ്ജ‌് ഹൗസിനോട‌് ചേർന്ന‌് നിർമിക്കും. ഇതിന്റെ പ്രവൃത്തിയും ഉടൻ ആരംഭിക്കും. കെട്ടിടത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട പ്രാരംഭനടപടികളും മന്ത്രി പരിശോധിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here