HomeTravelകരിപ്പൂരിൽനിന്ന‌് വലിയ വിമാനങ്ങൾ അടുത്തമാസം

കരിപ്പൂരിൽനിന്ന‌് വലിയ വിമാനങ്ങൾ അടുത്തമാസം

calicut-airport

കരിപ്പൂരിൽനിന്ന‌് വലിയ വിമാനങ്ങൾ അടുത്തമാസം

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽനിന്ന‌് വലിയ വിമാനങ്ങളുടെ സർവീസ‌് ഒക്ടോബർ രണ്ടുമുതൽ. സൗദി എയർലൈൻസിന്റെ ജിദ്ദ, റിയാദ‌് വിമാനങ്ങളാണ‌് ആദ്യം. റൺവേ പ്രവൃത്തിമൂലം രണ്ടര വർഷംമുമ്പ‌് നിർത്തിയ സർവീസുകളാണ‌് പുനരാരംഭിക്കുന്നത‌്.
saudi-karipur
320 പേർക്ക‌് യാത്രചെയ്യാവുന്ന എ 330﹣300 ഇനത്തിൽപെട്ട വിമാനങ്ങളാണ‌് സൗദി എയർലൈൻസ‌് ഉപയോഗിക്കുക. നെടുമ്പാശേരിയിൽനിന്നുള്ള സൗദി എയർലൈൻസിന്റെ ജിദ്ദ, റിയാദ‌് സർവീസുകളിൽ ഒന്ന‌് കരിപ്പൂരിലേക്ക‌് മാറ്റാനും തീരുമാനമായി.
karipur
എയർ അറേബ്യ അടക്കമുള്ള വിദേശവിമാന കമ്പനികളും ഒക്ടോബറിൽ വലിയ എയർക്രാഫ‌്റ്റുകൾ ഉപയോഗിച്ച‌് കരിപ്പൂരിൽനിന്ന‌് യാത്രക്ക‌് അനുമതി തേടിയിട്ടുണ്ട‌്. എയർ ഇന്ത്യയുടെ ജിദ്ദ സർവീസും പുനരാരംഭിക്കുമെന്നാണ‌് സൂചന. നിലവിൽ 180 പേർക്ക‌് മാത്രം യാത്രചെയ്യാവുന്ന ചെറിയ വിമാനങ്ങളാണ‌് കരിപ്പൂരിൽനിന്നുള്ളത‌്.
flight
ഇത‌് മലബാറിൽനിന്നുള്ള യാത്രക്കാർക്ക‌് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. 420 പേർക്ക‌് യാത്രചെയ്യാവുന്ന ബോയിങ‌് 747 ഇനത്തിൽപ്പെട്ട ജംബോജെറ്റ‌് വിമാനംവരെ കരിപ്പൂരിൽനിന്ന് നേരത്തെയുണ്ടായിരുന്നു. ജിദ്ദ സെക്ടറിൽ എയർ ഇന്ത്യയായിരുന്നു ഇത്തരം വലിയ എയർക്രാഫ‌്റ്റുകൾ ഉപയോഗിച്ചത‌്. അത‌് പുനരാരംഭിച്ചാൽ യാത്രക്കാർക്ക‌് ഏറെ ആശ്വാസമാകും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!