HomeNewsPoliticsവന്യമൃഗങ്ങളുടെ ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ടു കർഷസംഘം വളാഞ്ചേരി നഗരസഭാ കാര്യാലയത്തിലേക്ക് മാർച്ച് സംഘടിപ്പിച്ചു

വന്യമൃഗങ്ങളുടെ ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ടു കർഷസംഘം വളാഞ്ചേരി നഗരസഭാ കാര്യാലയത്തിലേക്ക് മാർച്ച് സംഘടിപ്പിച്ചു

karshaka-sangham-march-valanchery

വന്യമൃഗങ്ങളുടെ ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ടു കർഷസംഘം വളാഞ്ചേരി നഗരസഭാ കാര്യാലയത്തിലേക്ക് മാർച്ച് സംഘടിപ്പിച്ചു

വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ 33 ഡിവിഷനുകളിൽ കൃഷി വിളകൾ നശിപ്പിക്കുന്ന കാട്ടു പന്നി ഉൾപ്പെടെയുളള വന്യമൃഗങ്ങളുടെ ശല്യത്തിന് അടിയന്തര പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കർഷസംഘം വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിന്റെ മുന്നിലേക്ക് പ്രതിഷേധം മാർച്ച് സംഘടിപ്പിച്ചു. കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം രതീഷ് ഊപാലാ സമരം ഉദ്ഘാടനം ചെയ്തു. പി ഹൈദർ അധ്യക്ഷത വഹിച്ചു. ഇ.പി അച്യുതൻ സ്വാഗതം പറഞ്ഞു. എൻ വേണുഗോപാലൻ, കെ പി അബ്ദുൽ കരീം, കെ പി യാസർ അറഫാത്ത്, അജിത് കോട്ടീരി എന്നിവർ സംസാരിച്ചു തുടർന്ന് നഗരസഭ സെക്രട്ടറിക്ക് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള കർഷകരുടെ നിവേദനം സമർപ്പിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!