വിവിധ ആവശ്യങ്ങളുന്നയിച്ച് കർഷകമോർച്ച വളാഞ്ചേരി കൃഷിഭവൻ ഉപരോധിച്ചു
വളാഞ്ചേരി : നബാർഡ് പ്രഖ്യാപിച്ച 1500 കോടി രൂപയുടെ പദ്ധതി ജില്ലയ്ക്ക് നഷ്ടപ്പെടുത്തിയ ഇടതു വലതു മുന്നണികളെ തിരിച്ചറിയുക, മുഴുവൻ കർഷകരെയും കിസാൻസമ്മാൻ നിധിയിലുൾപ്പെടുത്തുക, കർഷകപെൻഷൻ 3000 രൂപയാക്കി ഉയർത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് കർഷകമോർച്ച വളാഞ്ചേരി കൃഷിഭവൻ ഉപരോധിച്ചു. ബി.ജെ.പി. മണ്ഡലം സെക്രട്ടറി സതീഷ്ബാബു ഉദ്ഘാടനംചെയ്തു. ഉണ്ണി കാർത്തല അധ്യക്ഷതവഹിച്ചു. പി.പി. സുരേഷ്, സുഭിലാഷ് പണിക്കർ, ഉണ്ണി കടുങ്ങാട് എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here