HomeNewsInitiativesReliefകോവിഡ് പ്രതിസന്ധിയിലും മുടക്കം കൂടാതെ ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി വളാഞ്ചേരി

കോവിഡ് പ്രതിസന്ധിയിലും മുടക്കം കൂടാതെ ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി വളാഞ്ചേരി

karunya-charitable-society-valanchery-kit-2021

കോവിഡ് പ്രതിസന്ധിയിലും മുടക്കം കൂടാതെ ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി വളാഞ്ചേരി

വളാഞ്ചേരി : ജാതിമത ഭേദമന്യേ നിർദ്ധനരും രോഗികളുമായവർക്ക് ഓരോ വർഷവും സുമനസ്സുകളുടെ സഹായത്തോടെ വളാഞ്ചേരി കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയാണ് ഈ കോവിഡ് 19ന്റെ പ്രതിസന്ധിയിലും പത്തു വർഷമായി തുടരുന്ന “ഒരു നേരം അവരും വയറു നിറച്ചുണ്ണട്ടെ” യെന്ന മനസ്സോടെ ഭക്ഷ്യധാന്യ കിറ്റ് നല്കുന്നത്. കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി എക്സിക്യൂട്ടീവ് അംഗങ്ങളും മറ്റു സുമനസ്സുകളായ കാരുണ്യയുടെ സഹയാത്രികരും നല്കുന്ന തുകയാണ് ഒരോ വർഷവും ഈ പുണ്യകർമ്മത്തിന് സഹായമാകുന്നത്.
karunya-charitable-society-valanchery-kit-2021
രോഗത്താലും മറ്റു പ്രാരാബ്ധത്താലും കഷ്ടപ്പെടുന്ന അർഹരായ നൂറിലധികം കുടുംബങ്ങളെ കണ്ടെത്തിയാണ് കിറ്റ് നല്കുന്നത്. കിറ്റ് വിതരണം സെക്രട്ടറി സുധാകരൻ കരുമാരത്തൊടിയുടെയും പ്രസിഡണ്ട് കെ പി മൊഹമ്മദ് ഇരുമ്പിളിയത്തിന്റെയും സാന്നിധ്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് എക്സിക്യട്ടീവ് അംഗങ്ങളായ സലിം . സി കെ , നബീൽ ബാബു പാലാറ, മൂസ കോട്ടപ്പുറം, അജീഷ് വൈക്കത്തൂർ, നൗഷാദ് കാളിയത്ത് , മധു എടപ്പലം തുടങ്ങിയവരുടെ നേതൃത്ത്വത്തിൽ അർഹരായവരുടെ കൈകളിലെത്തിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!