HomeNewsMeetingവിദ്യാഭ്യാസരംഗത്ത് അരാജകത്വം സൃഷ്ടിക്കുന്നത് ആശങ്കാജനകം- കെ.എ.ടി.എഫ് ജില്ലാ സമ്മേളനം

വിദ്യാഭ്യാസരംഗത്ത് അരാജകത്വം സൃഷ്ടിക്കുന്നത് ആശങ്കാജനകം- കെ.എ.ടി.എഫ് ജില്ലാ സമ്മേളനം

katf-valanchery-2023

വിദ്യാഭ്യാസരംഗത്ത് അരാജകത്വം സൃഷ്ടിക്കുന്നത് ആശങ്കാജനകം- കെ.എ.ടി.എഫ് ജില്ലാ സമ്മേളനം

വളാഞ്ചേരി : വിദ്യാഭ്യാസരംഗത്ത് അരാജകത്വം സൃഷ്ടിക്കുന്നത് ആശങ്കാജനകമാണെന്ന് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ (കെ.എ.ടി.എഫ്.) ജില്ലാ സമ്മേളനം അഭിപ്രായപ്പെട്ടു. പാഠ്യപദ്ധതി ചട്ടക്കൂടിൽ ഉൾപ്പെടെ സാമൂഹിക അരാജകത്വ നിർദേശങ്ങളാണ് നടപ്പിൽവരുത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരേയുള്ള വിമർശനങ്ങൾക്ക് മതപരിവേഷം നൽകുന്ന സമീപനമാണ് നടക്കുന്നതെന്നും അത് അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
katf-valanchery-2023
വളാഞ്ചേരി നധാസ് ഓഡിറ്റോറിയത്തിൽ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.പി. മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുൽ ഹഖ് മുഖ്യപ്രഭാഷണം നടത്തി. ബുശൈറുദ്ദീൻ ശർബി, ഉസ്മാൻ താമരത്ത്, അബ്ദുൽ ലത്തീഫ് എന്നിവർ വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്തംഗങ്ങളായ ബഷീർ രണ്ടത്താണി, എ.പി. സബാഹ്, സലാം വളാഞ്ചേരി, എ. മുഹമ്മദ്, സംസ്ഥാന ഭാരവാഹികളായ എസ്.എ. റസാഖ്, മൻസൂർ മാടമ്പാട്ട്, പി. അബ്ദുൽ ലത്തീഫ്, ടി.പി. റഹീം, കെ.പി. വഹീദ, എം.പി. ഫസൽ, കെ.പി. ഫൈസൽ ബാബു എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!