കത്റ കത്റ നേക്കി; കണ്ണും മനവും നിറക്കുന്ന പരസ്യവുമായി ടാറ്റ മോട്ടോർസ്-വീഡിയോ
ഇത് ഒരു വാഹന കമ്പനിയുടെ പരസ്യമാണ്. പക്ഷെ ഉൽപന്നങ്ങൾ വിൽക്കുവാൻ മാത്രമല്ല, നൻമ പ്രചരിപ്പിക്കുവാൻ കൂടിയാണ് പരസ്യങ്ങൾ എന്ന് ബോധ്യപ്പെടുത്തുന്നു റമദാന് മുന്നോടിയായി ടാറ്റ മോേട്ടാഴ്സ് പുറത്തിറക്കിയ 3.20 മിനിറ്റ് ദൈർഘ്യം മാത്രമുള്ള കുഞ്ഞു ചിത്രം.
ഈ കുഞ്ഞു ചിത്രത്തിന്റെ മനോഹാരിത എന്തെന്നാൽ നമ്മുടെ ഉള്ളിലെ നന്മയെ വേണ്ടത് പോലെ ഉപയോഗപ്പെടുത്തിയാൽ അത് മറ്റുള്ളവർക്ക് ഉപകാരപ്രദമാകും എന്ന സന്ദേശമാണ്. കത്റ കത്റ നേക്കി എന്നാൽ നന്മയുടെ ഓരോ ഔൺസും ശേഖരിക്കുക എന്നാണർഥം. ചിത്രത്തിൽ കുറച്ച് കൊച്ചു കുട്ടികൾ തങ്ങളുടെ സ്കൂൾ ബസ് ഡ്രൈവറെ റമദാനിൽ നാട്ടിലേക്ക് അയക്കാൻ സഹായിക്കുന്നതിനു വേണ്ടി നടത്തുന്ന പരിശ്രമങ്ങളാണ്.
ദുബൈയിലെ പ്രമുഖരായ ജലീൽ ഗ്രൂപ്പിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ക്രെഡൻസ് സ്കൂളിന്യെ വാഹനവും പരിസരങ്ങളുമാണ് ചിത്രത്തിൽ ഉൾപെടുത്തിയിരിക്കുന്നത്. കുട്ടികളെ അണി നിരത്തിയാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നതെങ്കിലും പ്രായഭേദമന്യേ ഏവരേയും സംബോധന ചെയ്യുന്നുണ്ട് ഈ വരികളും ചെയ്തികളും. ടാറ്റയുടെ മാർക്കോപോളോ ബസുകളാണ് സ്കൂൾ ബസായി പരസ്യത്തിൽ ഉപയോഗിച്ചിരിക്കുന്നത്.
കുട്ടികൾ ശേഖരിച്ച നാണയക്കുടുക്കകൾ കണ്ട് അമ്പരന്നു നിൽക്കുന്ന ഡ്രൈവറോട് അവൾ പറയുന്നു.താങ്കൾ എന്നും ഞങ്ങളെ വീട്ടിൽ കൊണ്ടുകൊണ്ടു വിടുന്നു, ഈ റമദാനിൽ ഇതു താങ്കളെ വീട്ടിലെത്തിക്കു. എത്ര കഠിന ഹൃദയമുള്ളവരുടെയൂം കണ്ണു നിറഞ്ഞു പോകും ആ രംഗം കാണുേമ്പാൾ.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here