HomeNewsEnvironmentalപ്ലാസ്റ്റിക്കേ….വിട…! ബദലുൽപ്പന്നങ്ങളുമായി കാട്ടിപ്പരുത്തി ഗവ: എൽ പി സ്കൂൾ

പ്ലാസ്റ്റിക്കേ….വിട…! ബദലുൽപ്പന്നങ്ങളുമായി കാട്ടിപ്പരുത്തി ഗവ: എൽ പി സ്കൂൾ

paper-pen-kattipparuthi

പ്ലാസ്റ്റിക്കേ….വിട…! ബദലുൽപ്പന്നങ്ങളുമായി കാട്ടിപ്പരുത്തി ഗവ: എൽ പി സ്കൂൾ

വളാഞ്ചേരി: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങൾ സർക്കാർ ജനുവരി 1 മുതൽ നിരോധിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് പ്ലാസ്റ്റിക്കിനു വിട പറഞ്ഞ് പേപ്പർ പേന വിതരണം ചെയ്തും ബോധവൽക്കരണ പരിപാടിയുമായി കാട്ടി പ്പരുത്തി ജി.എൽ.പി സ്കൂൾ ബദൽ ഉല്പന്നങ്ങൾ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യത്തിലൂന്നി വിദ്യാർത്ഥികൾക്ക് പേപ്പർ പേനകളുടെ വിതരണോദ്ഘാടനം പൂർവ്വവിദ്യാർത്ഥിയും പൗര പ്രമുഖനുമായ കല്ലും പുറത്ത് കൊട്ടിലിങ്ങൽ ഹംസ നിർവ്വഹിച്ചു.
paper-pen-kattipparuthi
പ്ലാസ്റ്റിക് നിരോധനം – പ്രസക്തിയും പ്രാധാന്യവും എന്ന വിഷയത്തിൽ പ്രഥമാധ്യാപകൻ പി.രവി ക്ലാസ്സെടുത്തു. അധ്യാപക രക്ഷാകർതൃ സമിതി അധ്യക്ഷൻ ഇബ്രാഹിം ചങ്ങമ്പള്ളി അധ്യക്ഷത വഹിച്ചു. കെ.മുംതസ് ബാനു സ്വാഗതവും എ കെ സുരേഖ നന്ദിയും പറഞ്ഞു. വിദ്യാലയ പരിസരത്തും പൊതു ഇടങ്ങളിലും പോസ്റ്ററിംഗ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.
പി.പി. അരുൺ, പി. പ്രിയ, സുമയ്യ, ത്വാഹിറ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!