പ്രമുഖ പണ്ഡിതൻ കുഞ്ഞാലൻകുട്ടി ബാഖവി അന്തരിച്ചു
വളാഞ്ചേരി:അഞ്ചര പതിറ്റാണ്ടോളം ദീനി രംഗത്ത് നിറസാന്നിധ്യമായിരുന്നു കുഞ്ഞാലൻ കുട്ടി മുസ്ലിയാർ അന്തരിച്ചു. തിരുനാവായകടു ത്തുള്ള കൊന്നല്ലൂരിൽ പത്തുവർഷവും ശേഷം അനന്താവൂർ കണ്ടംപാറയിൽ 45 വർഷവും മുദരിസും ഖാളിയും ആയി സേവനമനുഷ്ഠിച്ചു തന്റെ പ്രധാന ഉസ്താദായ കുറ്റിപ്പുറം അബ്ദുല്ല മുസ്ലിയാരുടെ ഏക സഹോദരി ആയിഷയാണ് സഹധർമ്മിണി. ഉബൈദുള്ള ഹാജി, അബ്ദുറഹ്മാൻ, അബ്ദുൽ ഖാദർ ഹാജി, ഉമ്മർ ഹാജി, അബൂബക്കർ, അബ്ദുൽ റഷീദ്, അബ്ദുസ്സലാം, സൈനുദ്ദീൻ, ഖദീജ, ഫാത്തിമ, ഉമ്മുസൽമ എന്നിവർ മക്കളാണ്. ഹൈദരലി സഅദി ആലൂർ, അബ്ദുൽ ഖാദർ സഖാഫി കടുങ്ങപുരം,അബ്ദുറഹ്മാൻ ബാഖവി പാറപ്പുറം, സുലൈഖ, സൈനബ, മൈമൂന, റസിയ, ശരീഫ, ഷറഫുനിസാ,ആയിഷാബി( മുൻ വളാഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് + കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ) ആമിന എന്നിവർ മരുമക്കൾ ആണ്
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here