പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ശുപാർശ; കാട്ടിപ്പരുത്തി വില്ലേജ് സ്മാർട്ട് റവന്യു ഓഫീസാക്കും
വളാഞ്ചേരി: കാട്ടിപ്പരുത്തി വില്ലേജ് ഓഫീസിനെ സ്മാർട്ട് റവന്യു ഓഫീസാക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നൽകിയ ശുപാർശയെ തുടർന്ന് റവന്യു (എഫ്) വകുപ്പ് സ.ഉ (സാധാ )നം. 2991/2020 റവ പ്രകാരം 2020-21 സാമ്പത്തിക വർഷത്തിൽ ഉൾപ്പെടുത്തിയാണ് വില്ലേജിനെ സ്മാർട്ട് റവന്യു ഓഫീസാക്കുന്നത്. ഈ സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയ ജില്ലയിലെ ഏക വില്ലേജാണിത്. പദ്ധതി എത്രയും വേഗം ആരംഭിക്കുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here