ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ നൽകി കാട്ടുമാടം ചാരിറ്റബിൾ ട്രസ്റ്റ്
ഇരിമ്പിളിയം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിനൊപ്പം ചേർന്ന് വലിയകുന്ന് കാട്ടുമാടം ചാരിറ്റബിൾ ട്രസ്റ്റും. പഞ്ചായത്തിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ നൽകിയാണ് ട്രസ്റ്റ് പങ്കാളിയായത്. ട്രസ്റ്റ് ചെയർമാൻ കാട്ടുമാടം പ്രവീൺ നമ്പൂതിരിയിൽനിന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ ഉപകരണങ്ങൾ ഏറ്റുവാങ്ങി.
പഞ്ചായത്ത് ഡി.സി.സി. നോഡൽ ഓഫീസർ പി.കെ. ഖാലിദ്, സ്ഥിരംസമിതി അധ്യക്ഷൻ വി.ടി. അമീർ, മെംബർ ഷഹനാസ്, സെക്രട്ടറി അജിത്കുമാർ, അനിൽ മാനിയംകുന്നത്ത്, ബഷീർ എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here