HomeNewsEducationActivityകേളപ്പജി പുരസ്‌കാരം നേടി കരേക്കാട് വടക്കുംപുറം AUP സ്കൂൾ അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥികൾ

കേളപ്പജി പുരസ്‌കാരം നേടി കരേക്കാട് വടക്കുംപുറം AUP സ്കൂൾ അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥികൾ

kelappaji-award-aup-school-vadakkumpuram

കേളപ്പജി പുരസ്‌കാരം നേടി കരേക്കാട് വടക്കുംപുറം AUP സ്കൂൾ അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥികൾ

എടയൂർ: കേരള ഗാന്ധി കെ കേളപ്പജിയുടെ ഓർമ്മ നിലനിർത്തുന്നതിന് വേണ്ടി കേരള മഹാത്മജി സാംസ്‌കാരിക വേദി സ്കൂൾ വിദ്യാർത്ഥികൾക്കായി നൽകി വരുന്ന കേളപ്പജി വിദ്യാഭ്യാസ പുരസ്കാരത്തിന് കരേക്കാട് വടക്കുംപുറം എ യു പി സ്കൂളിലെ അഞ്ചാം ക്ലാസ്സിലെ 62 കുട്ടികൾ അർഹത നേടി. കഴിഞ്ഞ പാദവാർഷിക പരീക്ഷയിൽ സാമൂഹ്യശാസ്ത്രത്തിൽ A ഗ്രേഡ് ലഭിച്ച കുട്ടികൾക്കാണ് കേളപ്പജി വിദ്യാഭ്യാസ അവാർഡ് ലഭിച്ചത്. ഇന്ന് ചൊവ്വാഴ്ച ചങ്ങരംകുളം വളയംകുളം KVM ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന കേളപ്പജി പുരസ്‌കാര വിതരണ ചടങ്ങിൽ കുട്ടികളെ രണ്ട് സ്കൂൾ ബസുകളിലായി കൊണ്ട് പോയി. ഇബ്രാഹിംകുട്ടി മാസ്റ്റർ, ഫസീല ടീച്ചർ, റഷീല ടീച്ചർ, ഫൗസിയ ടീച്ചർ, ജുമാന ജമാൽ ടീച്ചർ, രക്ഷിതാക്കൾ എന്നിവർ കുട്ടികളെ അനുഗമിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!