എസ്എസ്എല്‍സി പരീക്ഷ സമാപിച്ചു
മലപ്പുറം: ഇംഗ്ലീഷ് പരീക്ഷയോടെ ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷക്ക് സമാപനം. പാര്‍ട് ഒന്ന് മലയാളത്തോടെ ഏഴിന് ആരംഭിച്ച പരീക്ഷ 22 ദിവസങ്ങള്‍ക്കുശേഷമാണ് അവസാനിച്ചത്. ജില്ലയിലാകെ 79,703 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. മലപ്പുറം, വണ്ടൂര്‍, തിരൂര്‍, തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലകളില്‍നിന്നായി 40,843 ആണ്‍കുട്ടികളും 38,860 പെണ്‍കുട്ടികളും പരീക്ഷയെഴുതി.
മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തിയ സ്‌കൂള്‍ എടരിക്കോട് പികെഎംഎച്ച്എസ്എസാണ്. മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ 26,938 പേരും പികെഎംഎച്ച്എസ് സ്‌കൂളില്‍ 2422 പേരും പരീക്ഷ എഴുതി. കനത്ത ചൂടില്‍ വിദ്യാര്‍ഥികള്‍ക്ക് അവശതകളേല്‍ക്കാതെ പരീക്ഷ എഴുത്ത് സുഗമമാക്കാന്‍ വിദ്യാഭ്യാസ വകുപ്പും വിവിധ സ്‌കൂളുകളിലെ അധ്യാപകരും രക്ഷിതാക്കളും മാനേജ്‌മെന്റും സജീകരണങ്ങളൊരുക്കിയിരുന്നു. വിദ്യാര്‍ഥികള്‍ക്ക് യഥാസമയം കുടിവെള്ളം ലഭ്യമാക്കാന്‍ നടപടി, ചൂടിനെ നേരിടാന്‍ ഭൂരിഭാഗം സ്‌കൂളുകളിലും ഫാന്‍ സൗകര്യം തുടങ്ങിയവ ഏര്‍പ്പെടുത്തിയിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here