HomeNewsPublic Issueകര്‍ഷകര്‍ക്കുള്ള സബ്‌സിഡി നിശ്ചിതസമയപരിധിക്കുള്ളില്‍ ലഭ്യമാക്കും

കര്‍ഷകര്‍ക്കുള്ള സബ്‌സിഡി നിശ്ചിതസമയപരിധിക്കുള്ളില്‍ ലഭ്യമാക്കും

കര്‍ഷകര്‍ക്കുള്ള സബ്‌സിഡി നിശ്ചിതസമയപരിധിക്കുള്ളില്‍ ലഭ്യമാക്കും

ഇരിമ്പിളിയം പഞ്ചായത്ത് കൃഷിഭവനുകീഴിലെ കര്‍ഷകര്‍ക്കുള്ള സബ്‌സിഡിത്തുക നിശ്ചിത സമയപരിധിക്കകംതന്നെ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്ന് കേരള ഗ്രാമീണ്‍ബാങ്ക് അധികൃതര്‍ അറിയിച്ചു.ബാങ്കിന്റെ വലിയകുന്ന് ശാഖയിലുള്ള ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് കൃഷിഭവനില്‍നിന്നുള്ള സബ്‌സിഡി ഇതിനകംതന്നെ വരവുവെച്ചിരുന്നു. മറ്റുബാങ്കുകളുടെ ശാഖകളിലുള്ള ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് (എന്‍.ഇ.എഫ്.ടി) വരവുവെയ്ക്കുന്നതുസംബന്ധിച്ച ജോലികള്‍ അന്തിമഘട്ടത്തിലാണ്. ഇതിന് ഫിബ്രവരി 15വരെ അധികൃതര്‍ സമയം അനുവദിച്ചിട്ടുണ്ടെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു. എന്നാല്‍ കര്‍ഷകര്‍ക്ക് സബ്‌സിഡി കിട്ടാത്തതിനാല്‍ ഇരിമ്പിളിയം പഞ്ചായത്തില്‍ കൊയ്ത്തുമുടങ്ങിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഗ്രാമീണ്‍ബാങ്ക് വലിയകുന്ന് ശാഖാമാനേജര്‍ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!