HomeNewsLaw & Orderഇടതുപക്ഷത്തിന് തിരിച്ചടി; പെരിന്തല്‍മണ്ണ മണ്ഡലത്തിൽ നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് വിജയം ശരിവെച്ച് ഹൈക്കോടതി

ഇടതുപക്ഷത്തിന് തിരിച്ചടി; പെരിന്തല്‍മണ്ണ മണ്ഡലത്തിൽ നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് വിജയം ശരിവെച്ച് ഹൈക്കോടതി

high-court

ഇടതുപക്ഷത്തിന് തിരിച്ചടി; പെരിന്തല്‍മണ്ണ മണ്ഡലത്തിൽ നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് വിജയം ശരിവെച്ച് ഹൈക്കോടതി

കൊച്ചി: പെരിന്തല്‍മണ്ണ മണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായിരുന്ന നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പുവിജയം ഹൈക്കോടതി ശരിവെച്ചു. വിജയം ചോദ്യംചെയ്ത് ഇടത് സ്ഥാനാര്‍ഥിയായിരുന്ന കെ.പി. മുഹമ്മദ് മുസ്തഫ നല്‍കിയ തിരഞ്ഞെടുപ്പ് ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി.എസ്. സുധയാണ് ഹര്‍ജി പരിഗണിച്ചത്. നജീബ് കാന്തപുരം 38 വോട്ടുകള്‍ക്കാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണയില്‍ ജയിച്ചത്. നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് മുസ്തഫ ഹര്‍ജി നല്‍കിയത്. 348 തപാല്‍ വോട്ടുകള്‍ എണ്ണാതെ മാറ്റിവെച്ചെന്നും ഇത് തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചെന്നുമായിരുന്നു ഹര്‍ജിയിലെ വാദം. തപാല്‍ വോട്ടുകളില്‍ 300-ല്‍ കുറയാത്ത വോട്ടുകള്‍ തനിക്ക് ലഭിച്ചെന്നും ഹര്‍ജിക്കാരന്‍ വാദിച്ചിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!