HomeNewsMeetingകേരള ഹോട്ടൽ & റസ്റ്റോറൻ്റ്സ് അസോസിയേഷൻ (കെ.എച്.ആർ.എ) വളാഞ്ചേരി യൂണിറ്റ് ജനറൽ ബോഡി യോഗം നടന്നു

കേരള ഹോട്ടൽ & റസ്റ്റോറൻ്റ്സ് അസോസിയേഷൻ (കെ.എച്.ആർ.എ) വളാഞ്ചേരി യൂണിറ്റ് ജനറൽ ബോഡി യോഗം നടന്നു

khra-valanchery-unit

കേരള ഹോട്ടൽ & റസ്റ്റോറൻ്റ്സ് അസോസിയേഷൻ (കെ.എച്.ആർ.എ) വളാഞ്ചേരി യൂണിറ്റ് ജനറൽ ബോഡി യോഗം നടന്നു

വളാഞ്ചേരി:കേരള ഹോട്ടൽ & റസ്റ്റോറൻ്റ്സ് അസോസിയേഷൻ (കെ.എച്.ആർ.എ) വളാഞ്ചേരി യൂണിറ്റ് ജനറൽ ബോഡി യോഗം നടന്നു. വളാഞ്ചേരി വോൾഗ കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ കെ.എച്.ആർ.എ സംസ്ഥാന സെക്രട്രറി പി. പി അബ്ദു റഹ്മാൻ ഉദ്ഘാടനം നിവഹിച്ചു. സി.എം മുരളീധരൻ അധ്യക്ഷനയിരുന്നു. യോഗത്തിൽ കെ.എച്.ആർ.എ സംസ്ഥാന കമ്മറ്റി ആവിഷ്കരിച്ച ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പായ റെസോയിക്കുറിച്ച് ആപ്പിൻ്റെ ഡയറക്ടറും കെ.എച്.ആർ.എ ജനറൽ സെക്രട്ടറിയുമായ സി.എച് സമദ് വിശദീകരിച്ചു.
khra-valanchery-unit
വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റ് പ്രസിഡൻ്റ് ടി. എം പത്മകുമാർ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ പഴയ കാല ഹോട്ടൽ ഉടമയും ഇപ്പൊ രോഗാവസ്ഥയിലുമുള്ള ഹംസ പാലാറക്കുള്ള കെ.എച്.ആർ.എ കരുണ്യസ്പര്ശം ധനസഹായം ജില്ലാ സെക്രട്ടറി ഹബീബ് വൈറ്റ് കൈമാറി. നിസാർ പാലാറ, നൗഫൽ അൽ ബൈക്ക്, ഖസിം അൽ താസ, മാനുപ്പ ബ്രദേഴ്സ്, റസാഖ് ബിസ്മില്ല, റിയാസ് ക്യാമ്പസ്, ഖമറുദ്ധീൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കെ. സി ഉബൈദ് സ്വാഗതവും അബ്ദുൾ അലി നിള നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!