HomeNewsIncidentsകുറ്റിപ്പുറത്തു വച്ച്‌ വെട്ടേറ്റ തമിഴ്‌നാട് സ്വദേശിക്ക് മെഡിക്കല്‍ കോളജുകളില്‍ ചികിത്സ നിഷേധിക്കപ്പെട്ടു: വെട്ടേറ്റു തൂങ്ങിയ കാൽ‌പാദവുമായീ രാജേന്ദ്രൻ അലഞ്ഞത് 350 കിലോമീറ്റർ

കുറ്റിപ്പുറത്തു വച്ച്‌ വെട്ടേറ്റ തമിഴ്‌നാട് സ്വദേശിക്ക് മെഡിക്കല്‍ കോളജുകളില്‍ ചികിത്സ നിഷേധിക്കപ്പെട്ടു: വെട്ടേറ്റു തൂങ്ങിയ കാൽ‌പാദവുമായീ രാജേന്ദ്രൻ അലഞ്ഞത് 350 കിലോമീറ്റർ

treatment denied at kerala medical colleges

കുറ്റിപ്പുറത്തു വച്ച്‌ വെട്ടേറ്റ തമിഴ്‌നാട് സ്വദേശിക്ക് മെഡിക്കല്‍ കോളജുകളില്‍ ചികിത്സ നിഷേധിക്കപ്പെട്ടു: വെട്ടേറ്റു തൂങ്ങിയ കാൽ‌പാദവുമായീ രാജേന്ദ്രൻ അലഞ്ഞത് 350 കിലോമീറ്റർ

കുറ്റിപ്പുറം: സംസ്ഥാനത്ത് വീണ്ടും തമിഴ്നാട് സ്വദേശിക്ക് മെഡിക്കല്‍ കോളജുകളില്‍ ചികിത്സ നിഷേധിക്കപ്പെട്ടതായി ആരോപണം.treatment denied at kerala medical colleges കുറ്റിപ്പുറത്തു വച്ച്‌ വെട്ടേറ്റ തമിഴ്നാട് സ്വദേശി രാജേന്ദ്രനാണ് മെഡിക്കല്‍ കോളജുകളില്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നു കോയമ്ബത്തൂരിലേക്കു ചികിത്സ തേടി പോകേണ്ടി വന്നതായി.

തമിഴ്‌നാട് തിരുച്ചിറപ്പള്ളി അരിയല്ലൂര്‍ സ്വദേശി രാജേന്ദ്ര(35)നാണ് മെഡിക്കല്‍ കോളേജുകളില്‍നിന്ന് ദുരനുഭവമുണ്ടായത്. കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനു സമീപത്തെ വാടക ക്വാര്‍ട്ടേഴ്‌സില്‍വെച്ച് കൂടെതാമസിക്കുന്ന ബന്ധുകൂടിയായ കോടീശ്വരന്‍ ശനിയാഴ്ച രാത്രിയാണ് രാജേന്ദ്രനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. വെട്ടേറ്റ രാജേന്ദ്രന്റെ കാല്‍പാദം അറ്റുതൂങ്ങിയ നിലയിലായിരുന്നു. ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ചികിത്സ ലഭിച്ചില്ല. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും ഇയാളെ ചികിത്സിക്കാന്‍ തയാറായില്ല.
പണമില്ലാത്തു കൊണ്ടാണ് ചികിത്സ നിഷേധിച്ചതു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
തമിഴ്നാട് സ്വദേശി മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിന്റെ നടുക്കം വിട്ടും മാറുന്നത് മുമ്പാണ് വീണ്ടും ഗുരുതരമായ അനാസ്ഥ ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായത്.

സംസ്ഥാനത്തെ രണ്ടു മെഡിക്കല്‍കോളേജുകളില്‍ ചികിത്സ ലഭ്യമാകാതിരുന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ്‌കുമാര്‍ ബഹ്‌റയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തില്‍ ആസ്​പത്രി അധികൃതര്‍ക്ക് വീഴ്ചപറ്റിയിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കുറ്റിപ്പുറം എസ്.ഐ. നിപുണ്‍ ശങ്കറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

വെട്ടുകത്തികൊണ്ടുള്ള വെട്ടേറ്റ രാജേന്ദ്രന്റെ ഇടതുകാല്പാദമാണ് അറ്റുതൂങ്ങിയത്. വലത് കൈക്കും പരിക്കേറ്റു. ആദ്യം കുറ്റിപ്പുറത്തെ താലൂക്ക് ആസ്​പത്രിയിലും പിന്നീട് തൃശ്ശൂരിലെയും കോഴിക്കോട്ടെയും മെഡിക്കല്‍ കോളേജുകളിലും എത്തിച്ചെങ്കിലും ചികിത്സ നിഷേധിക്കപ്പെട്ടെന്നാണ് ബന്ധുക്കളുടെ പരാതി. ഗുരുതരമായി പരിക്കേറ്റ രാജേന്ദ്രനെയുംകൊണ്ട് മണിക്കൂറുകള്‍ ആംബുലന്‍സില്‍ സഞ്ചരിച്ചശേഷം കോയമ്പത്തൂരിലെ മെഡിക്കല്‍കോളേജിലാണ് പ്രവേശിപ്പിച്ചത്.

അതേസമയം, ചികിത്സ നിഷേധിച്ചെന്ന ആരോപണം ഇരു മെഡിക്കല്‍കോളേജ് അധികൃതരും തള്ളിയിരുന്നു. സംഭവം വിവാദമായതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. കോയമ്പത്തൂരിലെ ആസ്​പത്രിയിലെത്തി പോലീസ് രാജേന്ദ്രന്റെയും ബന്ധുക്കളുടെയും മൊഴിയെടുത്തു. ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍കോളേജിലെ ചിലര്‍ പണം ആവശ്യപ്പെട്ടെന്ന് കൂടെയുണ്ടായിരുന്ന ബന്ധു പോലീസിന് മൊഴി നല്‍കി.

വേര്‍പെട്ട കാല്‍പാദം ശസ്ത്രക്രിയയിലൂടെ ഘടിപ്പിക്കുന്നതിനാവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 10,000 രൂപവേണമെന്ന് ജീവനക്കാര്‍ പറഞ്ഞെന്നാണ് മൊഴി.

ആസ്​പത്രി ജീവനക്കാരുടെയും ഡോക്ടര്‍മാരുടെയും വിശദമായ മൊഴിരേഖപ്പെടുത്തിയശേഷമായിരിക്കും പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. തൃശ്ശൂര്‍ മെഡിക്കല്‍കോളേജിലെ ഡോക്ടര്‍മാരുടെ മൊഴി പോലീസ് രേഖപ്പെടുത്തി.

മൈക്രോ വാസ്‌കുലര്‍ ശസ്ത്രക്രിയയിലൂടെമാത്രമേ അറ്റുതൂങ്ങിയ കാല്പാദം ശരിയാക്കാനാകൂവെന്നും കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍മാത്രമേ അതിനുസൗകര്യമുള്ളൂവെന്നതുകൊണ്ടാണ് രോഗിയെ മാറ്റാന്‍ ആവശ്യപ്പെട്ടതെന്നും ഡോക്ടര്‍മാര്‍ മൊഴി നല്‍കി.

എന്നാല്‍, കോഴിക്കോട്ടെ ഡോക്ടര്‍മാരില്‍നിന്ന് മൊഴിയെടുക്കാന്‍ തിങ്കളാഴ്ച പോലീസിനായിട്ടില്ല. എങ്കിലും ഗുരുതരമായി പരിക്കേറ്റ രോഗിയെ ചികിത്സനല്‍കാതെ മടക്കിയതില്‍ ആസ്​പത്രി അധികൃതര്‍ക്ക് വീഴ്ചസംഭവിച്ചതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കേരളത്തില്‍ ചികിത്സ നിഷേധിക്കപ്പെട്ടതിനാല്‍ കോയമ്പത്തൂരിലെ ആസ്​പത്രിയിലെ ഡോക്ടര്‍മാര്‍ അന്വേഷണവുമായി സഹകരിക്കാത്ത സ്ഥിതിയുണ്ടെന്നും കുറ്റിപ്പുറം എസ്.ഐ. നിപുണ്‍ ശങ്കര്‍ പറഞ്ഞു.

കേസിലെ പ്രതി കോടീശ്വരനുവേണ്ടി പോലീസ് തമിഴ്‌നാട്ടില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മാരകായുധങ്ങളുമായി ഗുരുതര പരിക്കേല്‍പ്പിച്ചത് ഇന്ത്യന്‍ ശിക്ഷാനിയമം 326-ാം വകുപ്പ് പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ചെയ്തിട്ടുള്ളത്.

Save


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!