HomeNewsPoliticsകേരള സംരക്ഷണ യാത്രക്ക് വളാഞ്ചേരിയിൽ സ്വീകരണം നൽകി

കേരള സംരക്ഷണ യാത്രക്ക് വളാഞ്ചേരിയിൽ സ്വീകരണം നൽകി

cpi conference

കേരള സംരക്ഷണ യാത്രക്ക് വളാഞ്ചേരിയിൽ സ്വീകരണം നൽകി

വളാഞ്ചേരി: കോൺഗ്രസും ബി.ജെ.പിയും വിശ്വാസത്തിന്റെ പേരുപറഞ്ഞ് സംസ്ഥാനത്ത് വർഗീയ ഗൂഢാലോചന നടത്തുകയാണെന്ന് സി.പി.ഐ. സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ. എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരളസംരക്ഷണ യാത്രയ്ക്ക് വളാഞ്ചേരിയിൽ നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു കാനം.
cpi conference
അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ വെമ്പൽ കൊള്ളുകയാണ് കോൺഗ്രസ്. അധികാരത്തിൽവന്നാൽ ക്ഷേത്രം നിർമിക്കുമെന്ന് അവർ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതുതന്നെ ബി.ജെ.പിയും പറയുന്നു. അങ്ങനെയാണെങ്കിൽ ഇവിടെയെന്തിനാണ് കോൺഗ്രസ്, ബി.ജെ.പി. എന്നീ രണ്ട് പാർട്ടികൾ -കാനം ചോദിച്ചു. അഞ്ചുവർഷം മുമ്പ് നരേന്ദ്രമോദി സർക്കാർ നൽകിയ പാലിക്കപ്പെടാത്ത വാഗ്‌ദാനങ്ങൾക്ക് തിരിച്ചടിനൽകാൻ വോട്ടർമാർക്ക് കിട്ടുന്ന അവസരമാണ് വരാനിരിക്കുന്നതെന്നും അത് ഫലപ്രദമായി വിനിയോഗിക്കണമെന്നും കാനം പറഞ്ഞു. യാഥാസ്ഥിതിക അറബ് രാജ്യമായ സൗദി അറേബ്യ അവരുടെ നിലപാടുകൾ മാറ്റിക്കൊണ്ടിരിക്കുന്നു. ബഹുസ്വര സംസ്‌കാരത്തിലേക്ക് ലോകം മുന്നേറുമ്പോൾ നാം പിന്നോട്ടുപോകുകയാണെന്ന് മന്ത്രി ഡോ. കെ.ടി. ജലീൽ പറഞ്ഞു.
cpi conference
വി.പി. സക്കറിയ അധ്യക്ഷനായി. അഷറഫലി കാളിയത്ത്, ഷെയ്‌ക്ക്‌ പി. ഹാരിസ്, എം.വി. ഗോവിന്ദൻ, സ്വാഗതസംഘം കൺവീനർ കെ.പി. ശങ്കരൻ, സി.ആർ. വത്സൻ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!