HomeNewsEducationപത്താംക്ലാസ് പരീക്ഷ ഫലം ഇന്നറിയാം; ​പ്രതീക്ഷയോടെ മലപ്പുറം

പത്താംക്ലാസ് പരീക്ഷ ഫലം ഇന്നറിയാം; ​പ്രതീക്ഷയോടെ മലപ്പുറം

sslc-result

പത്താംക്ലാസ് പരീക്ഷ ഫലം ഇന്നറിയാം; ​പ്രതീക്ഷയോടെ മലപ്പുറം

മലപ്പുറം: പത്താംക്ലാസ് പരീക്ഷ ഫലം വ്യാഴാഴ്ച വരും. തിളക്കമാർന്ന വിജയം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും വിദ്യാർഥികളും. ജില്ലയിൽ 79,703 കുട്ടികളാണ് എസ്.എസ്.എൽ.സി പരീക്ഷയെഴുതിയത്. 40,843 ആൺകുട്ടികളും 38,860 പെൺകുട്ടികളും. മാർച്ച് ഏഴിന് തുടങ്ങിയ പരീക്ഷ 28ന് അവസാനിച്ചു. ഏപ്രിൽ ആറിന് വിവിധ കേന്ദ്രങ്ങളിൽ മൂല്യനിർണയം തുടങ്ങി.
മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ ആകെ 26,938 പേരും തിരൂരിൽ 6,553 പേരും തിരൂരങ്ങാടിയിൽ 20,339 പേരും പരീക്ഷ എഴുതി. വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ പരീക്ഷ എഴുതിയത് 15,873 കുട്ടികൾ. എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയത്. 2,422 പേർ. വിദ്യാഭ്യാസ സംരക്ഷണ യജ്ഞവും പഠനനിലവാരം ഉയർത്തുന്നതിനുള്ള വിജയഭേരി പദ്ധതിയും വിജയശതമാനം ഉയർത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
അധ്യാപകരുടെ മേൽനോട്ടത്തിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നു. ചില സ്കൂളുകളിൽ സായാഹ്ന, നിശക്ലാസുകളും സംഘടിപ്പിച്ചതും വിജയശതമാനം ഉയരാൻ കാരണമാവുമെന്ന വിലയിരുത്തലുണ്ട്. കഴിഞ്ഞ വർഷം 95.53 ശതമാനമായിരുന്നു ജില്ലയുടെ വിജയം. 3640 സമ്പൂർണ എ പ്ലസുമായി ജില്ല റെക്കോഡ് നേട്ടം കുറിച്ചിരുന്നു.
റിസൾട്ട് ആറിയുവാൻ താഴെകൊടുത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക
Click Here
Click Here
Click Here
ഫലപ്രഖ്യാപനത്തിനുശേഷം പി.ആര്‍.ഡി. ലൈവ് എന്ന മൊബൈല്‍ ആപ്പിലും എസ്.എസ്.എല്‍.സി. പരീക്ഷാഫലം ലഭിക്കും.
Click Here to download the PRD App
Or copy paste this link to the browser —-> https://play.google.com/store/apps/details?id=in.gov.kerala.prd&hl=en


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!