പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ മെയ് പത്ത് മുതൽ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി ഫലം മെയ് എട്ടിന് പ്രസിദ്ധീകരിക്കാനാണ് സാധ്യത. തുടർന്ന് പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ മെയ് പത്ത് മുതൽ ഓൺലൈനായി സ്വീകരിച്ച് തുടങ്ങും. ഇതിന് പിന്നാലെ അപേക്ഷ സ്വീകരിക്കാനാണ് ഹയർസെക്കൻഡറി വകുപ്പിന്റെ തീരുമാനം. ആദ്യ അലോട്മെന്റ് ജൂൺ നാലിനാണ്. ജൂൺ 13ന് ക്ലാസുകൾ ആരംഭിക്കും. മുൻവർഷങ്ങളിലെ പോലെ രണ്ടുഘട്ടമായി മുഖ്യ അലോട്മെന്റ് നടത്തും. മുഖ്യ അലോട്മെന്റിൽ പ്രവേശനം ലഭിച്ചവർക്ക് സ്കൂളും വിഷയവും മാറാനുള്ള അവസരം നൽകിയശേഷം സപ്ലിമെന്ററി അലോട്മെന്റുകള്‍ നടത്തും.
ഭിന്നശേഷിക്കാർക്കും കായികതാരങ്ങൾക്കും പ്രത്യേകം അലോട്ട്മെന്റ് ഉണ്ടാകും. കേന്ദ്ര സിലബസുകളിലെ പത്താം ക്ലാസ് ഫലവും മുൻവർഷത്തെക്കാൾ നേരത്തെതന്നെ പ്രസിദ്ധീകരിക്കാനാണ് സാധ്യത. എന്നാൽ പ്രവേശനം നിശ്ചിത സമയത്ത് തന്നെ പൂർത്തീകരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് വകുപ്പ് അധികൃതർ.
ഹൈസ്കൂളിൽ പങ്കെടുത്ത അക്കാഡമിക് ക്ലബ് സർട്ടിഫിക്കറ്റുകൾ പത്താം ക്ലാസ് പൂർത്തിയാക്കിയ സ്കൂളിലെ ഹെഡ് മാസ്റ്റർ ഒപ്പിട്ടത് ആണ് സമർപ്പിക്കേണ്ടത്. നീന്തൽ അറിയും എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റിൽ പഞ്ചായത്ത് സ്പോർട്സ് കൗൺസിൽ സീൽ ആണ് വക്കേണ്ടത്. ഓപ്ഷണുകൾ നൽകുമ്പോൾ ഉദ്ദേശിക്കുന്ന കോഴ്സ്, സ്കൂൾ എന്നിവ മുൻഗണന ക്രമത്തിൽ നൽകുക. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് പത്താം ക്ലാസ്സിൽ ആനുകൂല്യം ലഭിച്ചവർക്ക് പ്രത്യേക കൗൺസിലിംഗിന് ഹാജരാകാവുന്നതാണ്. സ്പോർട്സ് രംഗത്ത് മികവ് തെളിയിച്ചവർ സ്പോർട്സ് ക്വാട്ടയിൽ പ്രവേശനം ലഭിക്കുന്നതിന് സാധാരണ അപേക്ഷക്കു പുറമെ സ്പോർട്സ് അല്ലോട്ട്മെന്റോട് കൂടി ഓൺലൈൻ സമർപ്പിക്കേണ്ടതാണ്.
ഓൺലൈൻ അപേക്ഷ ചെയ്തു ലഭ്യമാകുന്ന പ്രിന്റ് ഔട്ട് സ്കൂളിൽ ആവശ്യമായ രേഖകളുടെ പകർപ്പുകളോടൊപ്പം സമർപ്പിക്കണം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here