കേരളാംകുണ്ട് ടൂറിസം കേന്ദ്രം തുറന്നു; സന്ദർശകരുടെ തിരക്ക് വർധിച്ചു
കരുവാരകുണ്ട്: ക്രിസ്മസ് അവധി ആഘോഷിക്കാൻ കേരളാംകുണ്ടിലേക്കു സന്ദർശകരുടെ ഒഴുക്ക് വർധിച്ചു.കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അടച്ചിട്ട കരുവാരക്കുണ്ട് കേരളാംകുണ്ട് ടൂറിസം കേന്ദ്രം ഒന്പത് മാസത്തിനു ശേഷമാണ് തുറന്നത്. സന്ദർശകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
20 നാണ് തുറന്നു പ്രവർത്തനം ആരംഭിച്ചത്. രണ്ടു മഹാപ്രളയങ്ങൾ വരുത്തിവച്ച ആഘാതങ്ങൾ കോവിഡ് കാലത്തെ അവധി ദിനങ്ങളിലൂടെ ഹരിതാഭമാക്കാൻ ഈ ടൂറിസം കേന്ദ്രത്തിനു സാധിച്ചു. ശനി, ഞായർ ദിവസങ്ങളിലാണ് സന്ദർശകർ കൂടുതലായി എത്തുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here