HomeNewsInitiativesCommunity Serviceവിഷു ദിനത്തിൽ മാമാങ്ക സ്മാരകങ്ങൾ ശുചീകരിച്ച് കെ.ഇ.ടി വളണ്ടിയർമാർ

വിഷു ദിനത്തിൽ മാമാങ്ക സ്മാരകങ്ങൾ ശുചീകരിച്ച് കെ.ഇ.ടി വളണ്ടിയർമാർ

വിഷു ദിനത്തിൽ മാമാങ്ക സ്മാരകങ്ങൾ ശുചീകരിച്ച് കെ.ഇ.ടി വളണ്ടിയർമാർ

തിരുന്നാവായ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കേരള എമർജൻസി ടീം വളണ്ടിയർമാർ വിഷു ദിനത്തിൽ നടത്തിയ കർമ്മ പ്രവർത്തി ഏറെ ശ്രദ്ധേയമായി. യൂണിഫോമണിഞ്ഞ് ചിട്ടയോടെ വിവിധ തൊഴിൽ ഉപകരണങ്ങളുമായി എത്തിയ കെ.ഇ.ടി വളണ്ടിയർമാർ ഏറെ സാഹസികമായി ചരിത്ര പ്രസിദ്ധമായ മണിക്കിണറിന് സമീപത്തെ പൊന്തക്കാടുകൾ വെട്ടി നീക്കി ശുചീകരിക്കുകയും പഴുക്കാ മണ്ഡപത്തിന്റെ മുകൾഭാഗവും ശുചീകരിക്കുകയും ചെയ്തു. എമർജൻസി ടീം റെസ്ക്യൂ അംഗങ്ങളെ നാവാമുകുന്ദ ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസർ പി പരമേശ്വരൻ,മാമാങ്കം മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ സി.പി.എം. ഹാരിസ് ,ഡോ: ചങ്ങമ്പള്ളി മൻസൂർ ഗുരിക്കൾ, മാമാങ്ക സ്മാരകം കെയർ ടേക്കർ ഉമ്മർ ചിറക്കലും നാട്ടുകാരുംചേർന്ന് സ്വീകരിച്ചു.
കെ .ഇ .ടി .മലപ്പുറം ജില്ലാ റെസ്ക്യൂ അംഗങ്ങളായ അബ്ദുല്ല കുട്ടി സി.പി ഷാഫി പുറത്തൂർ, ഫിർദൗസ് മൂപ്പൻ, വി.എം. ബഷീർ വെട്ടിച്ചിറ, ഹർഷദ് താനൂർ, സലീം തൊഴിലാളി,നാസർ കാടാമ്പുഴ, അഷ്റഫ് മൂച്ചിക്കൽ, അസീസ് ,നാസർ കാച്ചടി, യാഹുട്ടി,നൗഷൽ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!