പി.എം.എ.വൈ; വളാഞ്ചേരിയിൽ 46 വീടുകൾക്ക് താക്കോൽ കൈമാറി
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ 347 പേർക്ക് വീടു നിർമ്മിക്കുന്നതിനായി തയ്യാറാക്കിയ പി എം എ വൈ പദ്ധതി പ്രകാരം പൂർത്തീകരിച്ച 46 വീടുകളുടെ താക്കോൽ ദാനവും അവസാന ഗഡു ധനസഹായ വിതരണവും പ്രൊഫ.കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനം ചെയ്തു.
നഗരസഭ അധ്യക്ഷ സി.കെ. റുഫീന അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.വി.ഉണ്ണികൃഷ്ണൻ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ സി. അബ്ദുൽ നാസർ, ചെങ്കുണ്ടൻ ഷെഫീന, കെ.ഫാത്തിമക്കുട്ടി, സി.രാമകൃഷ്ണൻ,മൈമൂന, അംഗങ്ങളായ മൂർക്കത്ത് മുസ്തഫ, സി.ശീഹാബുദ്ദീൻ, പി.പി.ഹമീദ്, എം.പി.ഷാഹുൽ ഹമീദ്, ടി.പി.അബ്ദുൽ ഗഫൂർ , നൗഫൽ പാലാറ, യൂ. മുജീബ് റഹ്മാൻ, ടി.പി.രഘുനാഥ്, സുബൈദ നാസർ, എം. ഫാത്തിമ നസിയ, കെ.എം.ഉണ്ണികൃഷ്ണൻ, സുബൈദ ചങ്ങമ്പള്ളി, ജ്യോതി, റഹ്മത്ത്, വി.എസ്.സി ബാങ്ക് പ്രസിഡൻറ് അഷ്റഫ് അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി, പറശ്ശേരി അസൈനാർ, സുരേഷ് പാറത്തൊടി, തൗഫീഖ് പാറമ്മൽ, എൻ.വേണു ഗോപാൽ, ടി.എം പത്മകുമാർ, വി.പി.എം സാലിഹ്, പി.കെ. നവ്യ, സുനിത, നഗരസഭ സെക്രട്ടറി അഡ്വ.എ ഫൈസൽ, മുകേഷ് കുമാർ പ്രസംഗിച്ചു
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here