കെ.പി.സി.സി. 1000 ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി ഇരിമ്പിളിയത്തെ നിർദ്ധന കുടുംബത്തിന് വീട് നൽകി
ഇരിമ്പിളിയം: കേരളാ പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ 1000 ഭവന പദ്ധയിൽ ഉൾപ്പെടുത്തി, ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിലെ, ഒന്നാം വാർഡ് -നീലാടപ്പാറയിലെ പറവെട്ടിത്തൊടി ബാലകൃഷ്ണൻ (മണി)യുടെ കുടുംബത്തിനാണ് പ്രവാസി മലയാളിയായ കെ.എം.അബ്ദുൾ നാസറിന്റെ സ്പോൺസർഷിപ്പിൽ ഇരിമ്പിളിയം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി KPCC യുടെ ആയിരം വീട് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വീട് നിർമ്മിച്ചു നൽകിയത്.7 ലക്ഷം രൂപയാണ് ഭവന നിർമ്മിതിക്കായി ചിലവിട്ടത്.
കെ.എം.അബ്ദുൾ നാസർ തന്റെ ഇളയ മകൾ നദയുടെ വിവാഹത്തോടനുബന്ധിച്ച് 25 ലക്ഷം രൂപയുടെ കാരുണ്യ പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചിരുന്നു. അതിൽ ഉൾപ്പെട്ടതായിരുന്നു നിർദ്ധനരായ രണ്ടു കുടുംബങ്ങക്ക് വീടുവച്ചു കൊടുകൊടുക്കാനുള്ള പദ്ധതി. ആദ്യ വീടിന്റെ താക്കോൽ കൈമാറ്റമാണ് നടന്നത്.
രണ്ടാമത്തെ വീട് നിർമ്മാണം ഇരിമ്പിളിയം, മോസ്ക്കോവിൽ അന്തിമഘട്ടത്തിലാണ്. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടു നടന്ന ചടങ്ങിൽ കെ.എം.മാഹിർ ബാലകൃഷ്ണന്റെ കുടുംബത്തിന് താക്കോൽ കൈമാറി. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് കെ.ടി മൊയ്തു പദ്ധതി വിശദീകരണം നടത്തി.ഡി.സി. ജന.സെക്രട്ടറി പി.സി.എ.നൂർ, പി.സി. മരക്കാർ അലി, വിനു പുല്ലാനൂർ, പി.ടി.ഷഹ്നാസ്, കെ.കെ.മുഹമ്മദാലി, ഏർക്കോട്ടിൽ ബാബു, വാർഡ് മെമ്പർമാരായ പള്ളത്ത് വേലായുധൻ, കെ.ടി.ഉമ്മുകുൽസു ടീച്ചർ എന്നിവർ സംബന്ധിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here