HomeNewsWomenഅഞ്ചാം തലമുറയിലെ കുട്ടിയേയും കണ്ട നിർവൃതിയിൽ എടയൂരിലെ ഖദീജ ഉമ്മ

അഞ്ചാം തലമുറയിലെ കുട്ടിയേയും കണ്ട നിർവൃതിയിൽ എടയൂരിലെ ഖദീജ ഉമ്മ

khadeeja-thottiyan-edayur

അഞ്ചാം തലമുറയിലെ കുട്ടിയേയും കണ്ട നിർവൃതിയിൽ എടയൂരിലെ ഖദീജ ഉമ്മ

എടയൂർ: എടയൂർ പഞ്ചായത്തിൽ പൂക്കാട്ടിരി ടി ടി പടിയിൽ തൊട്ടിയൻ വീട്ടിൽ പരേതനായ കുഞ്ഞിമരക്കാരുടെ ഭാര്യ ഖദീജ ഉമ്മ 82 ആം വയസിൽ അഞ്ചാം തലമുറയിലെ കുട്ടിയേയും കാണാനായത് ഭാഗ്യമായി കരുതുന്നു. വീട്ടമ്മയായ ഖദീജ ഉമ്മക്ക് അഞ്ചു ആണും മൂന്നു പെണ്മക്കളുമാണുള്ളത്.
khadeeja-thottiyan-edayur
ഫോട്ടോയിൽ കാണുന്നത് ഖദീജ ഉമ്മയുടെ മൂത്ത മകൾ പൂക്കാട്ടിരി വള്ളൂരൻ കുഞ്ഞാലൻ എന്ന മാനു വിവാഹം കഴിച്ച സൽമയും സൽമയുടെ മകൾ പറമ്പൂരിലേക്ക് വിവാഹം കഴിച്ചയച്ച സമീറയും സമീറയുടെ മകൾ കോട്ടക്കലിലേക്ക് വിവാഹം കഴിച്ചയച്ച നൗഫിറയും നൗഫിറയുടെ മകൾ ദുആയും. ഖദീജ ഉമ്മക്ക് തന്റെ ഈ പ്രായത്തിൽ അൻപത്തി ഒന്ന് പേരക്കുട്ടികളോടൊപ്പം അഞ്ചാം തലമുറയിലെ ദുആയെ കാണാൻ സാധിച്ചത് ദൈവകടാക്ഷം കൊണ്ടു മാത്രമാണെന്ന് ഖദീജ ഉമ്മ പറയുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!