കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ഖാദി ചലഞ്ചിനു തുടക്കമായി
കുറ്റിപ്പുറം: ചന്ദ്രനിൽ ചന്ദ്രയാൻ 3 ഇറങ്ങിയ സ്ഥലത്തിനു നെഹ്റുവിന്റെ പേരാണ് ഇടേണ്ടിയിരുന്നതെന്നു പ്രമുഖ ഗാന്ധിയൻ സി ഹരിദാസ് അഭിപ്രായപെട്ടു. രാജ്യത്തു സമൂലമായ വികസന കുതിപ്പിന് അടിത്തറ പാകിയ നെഹ്റുവിനെ തിരസ്കരിക്കാനുള്ള ഭരണകൂടങ്ങളുടെ ശ്രമം എതിർത്തു തോൽപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപെട്ടു. കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഖാദി ചാലഞ്ച് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയയായിരുന്നു അദ്ദേഹം. മുതിർന്ന കോൺഗ്രസ് നേതാവ് പാഴൂർ മുഹമ്മദ്കുട്ടിക്ക് കൂപ്പൺ നൽകി സി ഹരിദാസ് പദ്ധതിക്ക് തുടക്കം കുറിച്ചു ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വിനു പുല്ലാനൂർ അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം പി. ശിവരാമൻ, ഡിസിസി സെക്രട്ടറി ഉമ്മർ ഗുരുക്കൾ, പാഴൂർ മുഹമ്മദ് കുട്ടി, കെ. ടി. സിദ്ധിക്ക് അഷ്റഫ് രാങ്ങാട്ടൂർ, എം. ടി. അസീസ്, കെ. പി. വേലായുധൻ, എ. പി. നാരായണൻ മാസ്റ്റർ, അഹമദ്കുട്ടി ചെമ്പിക്കൽ, രവി കൊല്ലോടി, കെ. കെ. മോഹനകൃഷ്ണൻ,കെ മുരളീധരൻ,ശബാബ് വക്കരത്ത്,
ഷഹനാസ് മാസ്റ്റർ, ഹാശിം ജമാൻ എന്നിവർ പ്രസംഗിച്ചു.
മുസ്തഫ കുറ്റിപ്പുറം,ഹമീദ് പാണ്ടികശാല,ബെന്നി മാസ്റ്റർ, സാബാ കരീം, മനോജ് പേരശന്നൂർ, പ്രവീൺ പാഴൂർ,എ എ സുൽഫിക്കാർ, സിദ്ധിക്ക് പാഴൂർ, അബ്ദുൽ ഖാദർ പാഴൂർ, അബ്ദു റഹ്മാൻ പാഴൂർ, ബാവ മാസ്റ്റർ,പി. വി. മോഹനൻ എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here