പാചകവാതക വില വർദ്ധന; കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കുറ്റിപ്പുറം യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു
കുറ്റിപ്പുറം: അന്യായമായ പാചകവാതക വില വർദ്ധനവിൽ പ്രതിഷേധിച്ചു കൊണ്ട് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കുറ്റിപ്പുറം യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്രസർക്കാർ സ്ഥാപനമായ പോസ്റ്റ് ഓഫീസിന്റെ മുന്നിൽ ഗ്യസ് സിലിണ്ടറിൽ റീത്ത് വെച്ച് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം കൊണ്ട് പ്രയാസപ്പെട്ട് പ്രതിസന്ധിയിൽ നിൽക്കുന്ന സഹചര്യത്തിൽ അതിരുക്ഷമായ പാചകവാതകത്തിന്റെ വിലവർദ്ധനവ് അടിച്ചേൽപ്പിച്ചിരിക്കുന്നത്. പ്രതിഷേധ ധർണ്ണക്ക് രാജീവ് ഫ്ലവർ സിറ്റി സ്വാഗതം പറഞ്ഞു. കെ.കെ ഉണ്ണി അദ്ധ്യക്ഷനായി. പ്രതിഷേധ ധർണ്ണയുടെ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി
കുറ്റിപ്പുറം യൂണിറ്റ് പ്രസിഡന്റ് കെ പി അബ്ദുൾ കരിം നിർവഹിച്ചു. കെ.ടി കുഞ്ഞിമുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. ഉബൈദ്, കെ എം സമീർ, ജാഫർ നാഷണൽ, ഷാജി, സുകുമാരൻ മൈത്രി, വീരാൻ, ശ്രീനിവാസൻ എന്നിവർ ആശംസകൾ അർപ്പിച്ചു. മെഹനാസ് ഷാജി നന്ദിയും പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here